വനിതാ മതിലിന് പിന്തുണയുമായി മഞ്ജു വാര്യര്‍’; വീഡിയോ

തിരുവനന്തപുരം: വനിതാ മതിലിന് പിന്തുണയുമായി മഞ്ജു വാര്യര്. വനിതാ മതിലിന്റെ ഫെയിസ്ബുക്ക് പേജിലാണ് മഞ്ജു വാര്യര് പിന്തുണ അറിയിച്ചുകൊണ്ട് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ”നവോത്ഥാന മൂല്യങ്ങള് സംരക്ഷിക്കണം. സ്ത്രീ പുരുഷ സമത്വം അനിവാര്യം. മുന്നോട്ട് പോകട്ടേ കേരളം. ഞാന് വനിതാ മതിലിനൊപ്പം” എന്ന് മഞ്ജു വാര്യര് വീഡിയോയില് പറയുന്നു.
കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ വനിതാ മതില്‍ സംഘടിപ്പിക്കാനുള്ള തീരുമാനം നവോത്ഥാന പാരമ്പര്യമുള്ള സംഘടനകളുടെ യോഗത്തിലാണ് എടുത്തത്. ജനുവരി ഒന്നാം തിയതി വൈകുന്നേരം 4 മണിക്കാണ് ഇത് സംഘടിപ്പിക്കുന്നത്. 30 ലക്ഷം സ്ത്രീകളെ മതിലില്‍ അണിനിരത്തുമെന്നാണ് എല്‍ഡിഎഫ് അറിയിച്ചിരിക്കുന്നത്.
വീഡിയോ കാണാം
നമ്മുടെ നവോത്ഥാനത്തിനു കരുത്തേകാൻ വനിതാ മതിലിനോപ്പം അണിചേരാം
നമ്മുടെ നവോത്ഥാനത്തിനു കരുത്തേകാൻ വനിതാ മതിലിനോപ്പം അണിചേരാം, ഐക്യദാർഢ്യം അറിയിക്കാൻ നിങ്ങളുടെ പ്രൊഫൈൽ ചിത്രത്തിൽ വനിതാ മതിൽ ഫ്രെയിം കൂടി ചേർക്കുമോ?www.facebook.com/profilepicframes/?selected_overlay_id=409179776489471#OurRenaissance#നമ്മുടെനവോത്ഥാനം
Posted by Women's Wall on Saturday, December 15, 2018