ഒറിജിനല്‍ വില 325 രൂപ, ഓഫര്‍ വില 399; ലുലു മാളിനെതിരെ പ്രതിഷേധം; വീഡിയോ

കൊച്ചി: ഇന്ത്യയിലെയും മിഡില് ഈസ്റ്റിലെയും ഏറ്റവും വലിയ സൂപ്പര് മാര്ക്കറ്റ് ശൃഖലയായ ലുലു മാളിനെതിരെ ഗുരുതര ആരോപണങ്ങളുമായി ഉപഭോക്താക്കള്. കഴിഞ്ഞ ദിവസം നടന്ന മിഡ്നൈറ്റ് സ്പെഷ്യല് ഓഫര് ഫെസ്റ്റിവലുമായി ബന്ധപ്പെട്ടാണ് വിവാദങ്ങള് ഉടലെടുത്തിരിക്കുന്നത്. സെപഷ്യല് ഓഫര് എന്ന് പേരിട്ട് പുറത്തിറക്കിയ ഉത്പ്പന്നങ്ങള്ക്ക് ഒറിജിനല് വിലയില് നിന്ന് കൂടുതല് ഈടാക്കുന്നുവെന്നാണ് പ്രധാന ആരോപണം.
ഇക്കാര്യം തെളിവ് സഹിതം ചിലര് പുറത്തുവിടുകയും ചെയ്തിട്ടുണ്ട്. ലുലുവിന്റെ ഓഫര് ദിനത്തില് വാങ്ങിയ കേക്കിന് ഈടാക്കിയത് 399 രൂപയാണെന്ന് വീഡിയോ ദൃശ്യങ്ങള് സഹിതം ഒരു യുവാവ് വ്യക്തമാക്കുന്നു. എന്നാല്‍ ഒാഫര്‍ വില രേഖപ്പെടുത്തിയ സ്റ്റിക്കറിനു താഴെ ശരിയായ വിലയുടെ സ്റ്റിക്കര്‍ പതിച്ചിട്ടുണ്ട്. 325 രൂപയാണ് ഇതില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടുകയാണ് വീഡിയോ.
സമാന വീഡിയോയുമായി മറ്റു ചിലരും രംഗത്ത് വന്നിട്ടുണ്ട്. മിഡ്‌നൈറ്റ് സ്‌പെഷ്യല്‍ ഓഫറെന്ന പേരില്‍ ലുലുവില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ ഉപഭോക്താക്കളെ പറ്റിക്കുന്നുവെന്നാണ് എല്ലാവരും പറയുന്നത്. സംഭവത്തില്‍ ഔദ്യോഗിക പ്രതികരണങ്ങളൊന്നും പുറത്തുവന്നിട്ടില്ല. വിഷയം സമൂഹ മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായിട്ടുണ്ട്.
വീഡിയോ കാണാം..