‘ഈ കോഴിക്കുഞ്ഞിനെ രക്ഷിക്കുമോ’? സൈക്കിള്‍ കയറിയ കോഴിക്കുഞ്ഞുമായി ആശുപത്രിയിലെത്തിയ കുട്ടിയുടെ ചിത്രം വൈറല്‍

അറിയാതെ തന്റെ സൈക്കിള്‍ കയറിയിറങ്ങിയ കോഴിക്കുഞ്ഞിനെ രക്ഷിക്കുമോ എന്ന ചോദ്യവുമായി നില്ക്കുന്ന ബാലന്റെ ചിത്രം വൈറല്‍. മിസോറാമിലാണ് സംഭവം. അയല്‍ വീട്ടിലെ കോഴിക്കുഞ്ഞിന്റെ പുറത്ത് അറിയാതെ കുട്ടിയുടെ സൈക്കിള്‍ കയറിയിറങ്ങി.
കോഴിക്കുഞ്ഞിന് പരിക്കേറ്റെന്ന് വ്യക്തമായതോടെ ബാലന് പിന്നെ വേറൊന്നും ചിന്തിച്ചില്ല. കോഴിക്കുഞ്ഞുമായി അടുത്തുള്ള ആശുപത്രിയിലേക്ക് ഓടി. കയ്യിലുണ്ടായിരുന്ന 10 രൂപയും കാട്ടിക്കൊണ്ട് കോഴിയെ രക്ഷിക്കുമോ എന്ന് ചോദിക്കുന്നത് ആശുപത്രിയിലുണ്ടായിരുന്നയാള് ക്യാമറയില്‍ പകര്‍ത്തുകയായിരുന്നു.
ഫെയിസ്ബുക്കിലെത്തിയ ഈ ചിത്രം പിന്നീട് വൈറലാകുകയായിരുന്നു. 65,000ലേറെ ഷെയറുകളും ഒരു ലക്ഷത്തോളം ലൈക്കുകളുമാണ് ചിത്രത്തിന് ലഭിച്ചത്. മില്യന്‍ ഡോളര്‍ മുഖഭാവമാണ് കുട്ടിയുടേത് എന്നാണ് ഒരാള്‍ കമന്റ് ബോക്സില്‍ കുറിച്ചത്. കുട്ടിയുടെ നിഷ്കളങ്കമായ ചോദ്യവും ഭാവവും കണ്ട് താന്‍ ഒരേസമയം കരയുകയും ചിരിക്കുകയുമായിരുന്നുവെന്നാണ് ചിത്രം പോസ്റ്റ് ചെയ്തയാള്‍ പറയുന്നത്.
As per Reports: This young boy from Sairang, Mizoram, accidentally ran over his neighbour's chicken with his cycle. He…
Posted by Sanga Says on Tuesday, April 2, 2019