പൊങ്കാലയുടെ രുചിയറിഞ്ഞ് മോഡി; മലയാളി പ്രതിഷേധം അഞ്ചു വര്ഷം മുമ്പ് ഇന്ധന വിലവര്‍ദ്ധനയ്‌ക്കെതിരേ നല്‍കിയ പോസ്റ്റില്‍
പെട്രോള് വിവവര്ദ്ധനവിനെതിരേ അഞ്ചു വര്ഷം മുമ്പ് ഫേസ്ബുക്കില് പോസ്റ്റ് ഇടുമ്പോള് പിന്നീട് അത് പാരയാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി വിചാരിച്ചു കാണില്ല. നോട്ടു നിരോധനത്തിനു പിന്നാലെ ഇന്ധനവിലയും വര്ദ്ധിപ്പിച്ചപ്പോള് പഴയ പോസ്റ്റ് പൊക്കിയെടുത്ത് പൊങ്കാലയിടുകയാണ് ഫേസ്ബുക്ക് മലയാളികള്.
Dec 18, 2016, 17:56 IST
| ന്യൂഡല്‍ഹി: പെട്രോള്‍ വിവവര്ദ്ധനവിനെതിരേ അഞ്ചു വര്ഷം മുമ്പ് ഫേസ്ബുക്കില് പോസ്റ്റ് ഇടുമ്പോള് പിന്നീട് അത് പാരയാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി വിചാരിച്ചു കാണില്ല. നോട്ടു നിരോധനത്തിനു പിന്നാലെ ഇന്ധനവിലയും വര്ദ്ധിപ്പിച്ചപ്പോള് പഴയ പോസ്റ്റ് പൊക്കിയെടുത്ത് പൊങ്കാലയിടുകയാണ് ഫേസ്ബുക്ക് മലയാളികള്.

2012 മെയ് 12 ന് ഇട്ട പോസ്റ്റില്‍ പാര്‍ലമെന്റ് സമ്മേളനം കഴിഞ്ഞയുടനെ പെട്രോള്‍ വില വര്‍ദ്ധിപ്പിച്ച യുപിഎ സര്‍ക്കാരിനെയാണ് മോഡി വിമര്‍ശിക്കുന്നത്. ഇത് പാര്‍ലമെന്റിനോടുള്ള അവഹേളനമാണെന്നായിരുന്നു മോഡി പോസ്റ്റില്‍ വിശദീകരിച്ചത്. ശീതകാല സമ്മേളനം കഴിഞ്ഞ ദിവസം തന്നെ നിലവിലുള്ള സാമ്പത്തിക പ്രതിസന്ധിക്കിടയിലും ഇന്ധന വില കൂട്ടിയതോടെയാണ് പ്രധാനമന്ത്രിയുടെ പഴയ പോസ്റ്റിനു കീഴില്‍ പൊങ്കാല നിരന്നത്.
പോസ്റ്റ് കാണാം