ഡൊണാള്‍ഡ് ട്രംപിനെ ട്രോള്‍ ചെയ്യണോ? ഗൂഗിള്‍ ക്രോമില്‍ എക്‌സ്‌റ്റെന്‍ഷന്‍ റെഡി

അമേരിക്കന് പ്രസിഡന്റായ ഡൊണാള്ഡ് ട്രംപ് തെരഞ്ഞെടുപ്പില് തന്റെ സ്ഥാനാര്ത്ഥിത്വം പ്രഖ്യാപിച്ചതു മുതല് ട്രോളുകള് ഏറ്റുവാങ്ങുന്നയാളാണ്. ട്വിറ്ററിലും ഫേസ്ബുക്കിലും സജീവമായ അമേരിക്കന് പ്രസിഡന്റിന് ട്രോളുകള് ലഭിച്ചില്ലെങ്കിലേ അദ്ഭുതമുള്ളൂ. ട്രംപിന്റെ ട്വീറ്റുകളും പോസ്റ്റുകളും പിന്തുടരുക മാത്രമല്ല ട്രോളാനും താല്പര്യമുണ്ടെങ്കില് ഇതാ ഗൂഗിള് ക്രോമില് അതിനായി ഒരു എക്സ്റ്റെന്ഷ്ന് റെഡിയാണ്.
 | 

ഡൊണാള്‍ഡ് ട്രംപിനെ ട്രോള്‍ ചെയ്യണോ? ഗൂഗിള്‍ ക്രോമില്‍ എക്‌സ്‌റ്റെന്‍ഷന്‍ റെഡി

അമേരിക്കന്‍ പ്രസിഡന്റായ ഡൊണാള്‍ഡ് ട്രംപ് തെരഞ്ഞെടുപ്പില്‍ തന്റെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചതു മുതല്‍ ട്രോളുകള്‍ ഏറ്റുവാങ്ങുന്നയാളാണ്. ട്വിറ്ററിലും ഫേസ്ബുക്കിലും സജീവമായ അമേരിക്കന്‍ പ്രസിഡന്റിന് ട്രോളുകള്‍ ലഭിച്ചില്ലെങ്കിലേ അദ്ഭുതമുള്ളൂ. ട്രംപിന്റെ ട്വീറ്റുകളും പോസ്റ്റുകളും പിന്തുടരുക മാത്രമല്ല ട്രോളാനും താല്‍പര്യമുണ്ടെങ്കില്‍ ഇതാ ഗൂഗിള്‍ ക്രോമില്‍ അതിനായി ഒരു എക്‌സ്‌റ്റെന്‍ഷ്ന്‍ റെഡിയാണ്.

ഷട്ട്അപ്പ് ഡോണി എന്നാണ് ഈ എക്‌സ്‌റ്റെന്‍ഷന്റെ പേര്. സാന്‍ഫ്രാന്‍സിസ്‌കോ സ്വദേശിയായ സോഫ്റ്റ് വെയര്‍ എന്‍ജിനീയര്‍ സ്റ്റീവന്‍ ഗോള്‍ഡ്‌ബെര്‍ഗ് ആണ് ഈ എക്‌സ്‌റ്റെന്റെ സൃഷ്ടാവ്. ഇത് ഇന്‍സ്റ്റോള്‍ ചെയ്തു കഴിഞ്ഞാല്‍ ട്രംപിന്റെ @realDonaldTrump, @POTUS എന്നീ ട്വിറ്റര്‍ അക്കൗണ്ടുകളില്‍ പ്രത്യക്ഷപ്പെടുന്ന പുതിയ ട്വീറ്റുകള്‍ക്ക് കമന്റായി ‘Delete your account #ShutUpDonny,’ എന്ന കമന്റ് ഓട്ടോമാറ്റിക്കായി കുറിക്കപ്പെടും.

ഗൂഗിള്‍ വെബ് സ്റ്റോറില്‍ നിന്ന് ഈ എക്‌സ്‌റ്റെന്‍ഷന്‍ ഡൗണ്‍ലോഡ് ചെയ്യാം.