‘കോലിയെയും കൂട്ടരെയും സൂക്ഷിക്കുക’; സ്വന്തം ടീമിനെ ട്രോളിക്കൊന്ന് ന്യൂസിലാന്‍ഡ് പോലീസ്

സ്വന്തം തട്ടകത്തില് കോലിയോടും കൂട്ടരോടും ദയനീയ തോല്വി ഏറ്റുവാങ്ങിയ ആതിഥേയരെ ട്രോളിക്കൊന്ന് ന്യൂസിലാന്ഡ് പോലീസ്. ന്യൂസീലന്ഡിലെ ഈസ്റ്റേണ് ഡിസ്ട്രിക്ട് പോലീസിന്റെ ട്രോള് പോസ്റ്റ് വൈറലായതോടെ മലയാളികള് വരെ പോസ്റ്റിനടിയില് കമന്റുമായി എത്തിയിട്ടുണ്ട്. ചില വിദേശികള് ന്യൂസിലാന്ഡുകാരെ അപമാനിക്കാനായി നടക്കുന്നുണ്ട്. പന്ത് ബാറ്റ് തുടങ്ങിയവ കൈയ്യിലുള്ളവര് സൂക്ഷിക്കുകയെന്നായിരുന്നു ട്രോള്.
 | 
‘കോലിയെയും കൂട്ടരെയും സൂക്ഷിക്കുക’; സ്വന്തം ടീമിനെ ട്രോളിക്കൊന്ന് ന്യൂസിലാന്‍ഡ് പോലീസ്

മൗണ്ട് മോന്‍ഗനൂയി: സ്വന്തം തട്ടകത്തില്‍ കോലിയോടും കൂട്ടരോടും ദയനീയ തോല്‍വി ഏറ്റുവാങ്ങിയ ആതിഥേയരെ ട്രോളിക്കൊന്ന് ന്യൂസിലാന്‍ഡ് പോലീസ്. ന്യൂസീലന്‍ഡിലെ ഈസ്റ്റേണ്‍ ഡിസ്ട്രിക്ട് പോലീസിന്റെ ട്രോള്‍ പോസ്റ്റ് വൈറലായതോടെ മലയാളികള്‍ വരെ പോസ്റ്റിനടിയില്‍ കമന്റുമായി എത്തിയിട്ടുണ്ട്. ചില വിദേശികള്‍ ന്യൂസിലാന്‍ഡുകാരെ അപമാനിക്കാനായി നടക്കുന്നുണ്ട്. പന്ത് ബാറ്റ് തുടങ്ങിയവ കൈയ്യിലുള്ളവര്‍ സൂക്ഷിക്കുകയെന്നായിരുന്നു ട്രോള്‍.

‘ന്യൂസിലാന്‍ഡില്‍ സന്ദര്‍ശനത്തിനെത്തിയ ചില വിദേശികളെക്കുറിച്ച് ജനങ്ങളുടെ ശ്രദ്ധ ക്ഷണിക്കാനായി പോലീസ് നല്‍കുന്ന മുന്നറിയിപ്പ്!. കഴിഞ്ഞയാഴ്ച ഒരു സംഘം പാവംപിടിച്ച ന്യൂസീലന്‍ഡുകാരെ നേപ്പിയറിലും മൗണ്ട് മോന്‍ഗനൂയിയിലും ഈ വിദേശസംഘം അപമാനിച്ചതായി ദൃസാക്ഷി വിവരണം പോലീസിന് ലഭിച്ചിട്ടുണ്ട്. ബോള്‍, ബാറ്റ് എന്നിവയുമായി സംമ്പര്‍ക്കം പുലര്‍ത്തുന്നവര്‍ ജാഗ്രത പാലിക്കേണ്ടതുണ്ട്. പോലീസ് ഫെയിസ്ബുക്കില്‍ കുറിച്ചു.

പരമ്പരയില്‍ രണ്ട് മത്സരങ്ങളും പരാജയപ്പെട്ട ന്യൂസിലാന്‍ഡിനെതിരെ ആരാധകര്‍ വിമര്‍ശനം ഉയര്‍ത്തിയതിന് പിന്നാലെ വന്ന ട്രോള്‍ ടീമിന് ഇരട്ട ആഘാതമായി. പരമ്പരയിലെ മൂന്നാം മല്‍സരം തിങ്കളാഴ്ച മൗണ്ട് മോന്‍ഗനൂയിയിലെ ബേ ഓവലില്‍ത്തന്നെയാണ് നടക്കുന്നത്. നാളെ വിജയിച്ചില്ലെങ്കില്‍ പരമ്പര ന്യൂസിലാന്‍ഡിന് നഷ്ടമാകും.

Police would like to issue a warning to members of the public about the exploits of a group touring the country at the…

Posted by Eastern District Police on Saturday, January 26, 2019