മലയാളിയുടെ പലഹാരം ആഗോള ശ്രദ്ധയില്‍; ആന്‍ഡ്രോയ്ഡിന്റെ അടുത്ത വേര്‍ഷന് നെയ്യപ്പമെന്ന പേര് പരിഗണനയില്‍; വോട്ട് ചെയ്യാനുള്ള ലിങ്ക് ഇതോടൊപ്പം

മലയാളികളുടെ അഭിമാനമുയര്ത്താന് നെയ്യപ്പത്തിനാകുമോ? ആന്ഡ്രോയ്ഡിന്റെ പുതിയ പതിപ്പിന് നെയ്യപ്പത്തിന്റെ പേര് ലഭിച്ചാല് നമ്മുടെ ഈ ജനപ്രിയ പലഹാരം സായിപ്പിന്റെ കയ്യിലെ ഫോണിലും ഇരുന്ന് ചിരിക്കും. സ്മാര്ട്ട്ഫോണുകളിലെ ജനപ്രിയ ഓപ്പറേഷന് സിസ്റ്റമായ ആന്ഡ്രോയ്ഡിന്റെ പതിപ്പുകളുടെ പേരുകളെല്ലാം ഏതെങ്കിലും മധുരപലഹാരങ്ങളുടേയായിരിക്കും.
 | 

മലയാളിയുടെ പലഹാരം ആഗോള ശ്രദ്ധയില്‍; ആന്‍ഡ്രോയ്ഡിന്റെ അടുത്ത വേര്‍ഷന് നെയ്യപ്പമെന്ന പേര് പരിഗണനയില്‍; വോട്ട് ചെയ്യാനുള്ള ലിങ്ക് ഇതോടൊപ്പം

കൊച്ചി: മലയാളികളുടെ അഭിമാനമുയര്‍ത്താന്‍ നെയ്യപ്പത്തിനാകുമോ? ആന്‍ഡ്രോയ്ഡിന്റെ പുതിയ പതിപ്പിന് നെയ്യപ്പത്തിന്റെ പേര് ലഭിച്ചാല്‍ നമ്മുടെ ഈ ജനപ്രിയ പലഹാരം സായിപ്പിന്റെ കയ്യിലെ ഫോണിലും ഇരുന്ന് ചിരിക്കും. സ്മാര്‍ട്ട്‌ഫോണുകളിലെ ജനപ്രിയ ഓപ്പറേഷന്‍ സിസ്റ്റമായ ആന്‍ഡ്രോയ്ഡിന്റെ പതിപ്പുകളുടെ പേരുകളെല്ലാം ഏതെങ്കിലും മധുരപലഹാരങ്ങളുടേയായിരിക്കും.

പുതിയ പതിപ്പിനും ഒരു മധുരപലഹാരത്തിന്റെ പേര് തേടുകയാണ് ഗൂഗിള്‍. ഇതിനായി പേരുകള്‍ നിര്‍ദേശിക്കാനുള്ള ക്യാംപെയ്ന്‍ പേജും ഗൂഗിള്‍ തുടങ്ങിയിട്ടുണ്ട്. ഈ പേജില്‍ നിര്‍ദേശിക്കപ്പെട്ടിട്ടുള്ള ആദ്യ പേരാണ് നെയ്യപ്പത്തിന്റേത്.

ഇത്തവണ ഇംഗ്ലീഷ് അക്ഷരമാലയിലെ എന്‍ എന്ന അക്ഷരത്തില്‍ തുടങ്ങുന്ന പലഹാരത്തിന്റെ പേരാണ് ഗൂഗിള്‍ ഉദ്ദേശിക്കുന്നത്. ഈ അക്ഷരത്തില്‍ തുടങ്ങുന്ന പലഹാരങ്ങളുടെ പേരുകള്‍ തേടിയിറങ്ങിയപ്പോളാണ് മലയാളിയുടെ ഇഷ്ട പലഹാരമായ നെയ്യപ്പവും ഗൂഗിളിന്റെ ശ്രദ്ധയില്‍പ്പെട്ടത്. ഏതായാലും നമ്മുടെ നെയ്യപ്പത്തിന്റെ പേരില്‍ ആന്‍ഡ്രോയ്ഡ് ഇറങ്ങിയാല്‍ മതിയെന്ന പ്രഖ്യാപനവുമായി സോഷ്യല്‍ മീഡിയയില്‍ മലയാളി ക്യാംപെയ്‌നും ആരംഭിച്ചു കഴിഞ്ഞു.

സായിപ്പിനു വരെ പൊങ്കാലയിട്ട മലയാളിയുടെ പലഹാരത്തിന്റെ പേരില്‍ അടുത്ത ആന്‍ഡ്രോയ്ഡ് പതിപ്പ് ഇറങ്ങിയാല്‍ മതിയെന്നാണ് ആഹ്വാനം. #NameAndroidN എന്ന ഹാഷ്ടാഗിനൊപ്പം മലയാളികള്‍ #Neyyappam എന്ന ഹാഷ്ടാഗിനും പ്രചാരം കൊടുക്കുന്നുണ്ട്. പേരു നിര്‍ദേശിക്കാനുള്ള പേജില്‍ പരമാവധിയാളുകള്‍ നെയ്യപ്പം എന്നു നിര്‍ദേശിക്കാനാണ് മലയാളി സാഷ്യല്‍മീഡിയ ഗ്രൂപ്പുകള്‍ ആഹ്വാനം ചെയ്യുന്നത്.

ഈ ലിങ്കില്‍ നിങ്ങള്‍ക്കും പേര് നിര്‍ദേശിക്കാം