സിഎ വിദ്യാര്‍ത്ഥിനിയുടെ ദുരൂഹ മരണത്തില്‍ അന്വേഷണാവശ്യത്തെ പിന്തുണച്ച് നിവിന്‍ പോളി

കൊച്ചി കായലില് മരിച്ച നിലയില് കണ്ടെത്തിയ മിഷേല് ഷാജി എന്ന സിഎ വിദ്യാര്ത്ഥിനിയുടെ മരണത്തിലെ അസ്വാഭാവികത കണ്ടെത്തണമെന്ന ആവശ്യത്തിന് പിന്തുണ പ്രഖ്യാപിച്ച് നിവിന് പോളി. ഫേസ്ബുക്ക് പോസ്റ്റിലാണ് മിഷേലിന്റെ കുടുംബത്തിന് നിവിന് ഐക്യദാര്ഢ്യം പ്രഖ്യാപിച്ചത്. നമ്മുടെ ചെറിയ ശബ്ദങ്ങള് പോലും ഫലമുണ്ടാക്കുമെന്നും അധികാരികള് ഉണരാനും നിവിന് പോസ്റ്റില് ആവശ്യപ്പെടുന്നു.
 | 

സിഎ വിദ്യാര്‍ത്ഥിനിയുടെ ദുരൂഹ മരണത്തില്‍ അന്വേഷണാവശ്യത്തെ പിന്തുണച്ച് നിവിന്‍ പോളി

കൊച്ചി: കൊച്ചി കായലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ മിഷേല്‍ ഷാജി എന്ന സിഎ വിദ്യാര്‍ത്ഥിനിയുടെ മരണത്തിലെ അസ്വാഭാവികത കണ്ടെത്തണമെന്ന ആവശ്യത്തിന് പിന്തുണ പ്രഖ്യാപിച്ച് നിവിന്‍ പോളി. ഫേസ്ബുക്ക് പോസ്റ്റിലാണ് മിഷേലിന്റെ കുടുംബത്തിന് നിവിന്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത്. നമ്മുടെ ചെറിയ ശബ്ദങ്ങള്‍ പോലും ഫലമുണ്ടാക്കുമെന്നും അധികാരികള്‍ ഉണരാനും നിവിന്‍ പോസ്റ്റില്‍ ആവശ്യപ്പെടുന്നു.

കഴിഞ്ഞ ആറാം തിയതിയാണ് മിഷേല്‍ ഷാജി (18) യുടെ മൃതദേഹം എറണാകുളം വാര്‍ഫിന് സമീപം കായലില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. എന്നാല്‍ അതിനുള്ള സാധ്യതകളില്ലെന്നാണ് വീട്ടുകാരും സുഹൃത്തുക്കളും പറയുന്നത്. മൃതദേഹം കണ്ടെത്തിയതിന് തലേന്ന് വൈകിട്ട് കലൂര്‍ നൊവേന പള്ളിയില്‍ പോയ മിഷേല്‍ തിരിച്ചെത്തിയില്ല. മിഷേല്‍ താമസിച്ചിരുന്ന ഹോസ്റ്റലിലെ അധികൃതരാണ് വിവരം വീട്ടില്‍ അറിയിച്ചത്.

അന്വേഷണത്തില്‍ പള്ളിയുടെ സമീപത്തെ സിസിടിവി ക്യാമറയില്‍നിന്നുള്ള ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഇതില്‍ മിഷേല്‍ 5.37ന് പള്ളിയില്‍ കയറുന്നതും 6.12ന് തിരിച്ചിറങ്ങുന്നതും വ്യക്തമാണ്. ഈ സമയത്ത് ബൈക്കിലെത്തിയ രണ്ട് യുവാക്കള്‍ മിഷേലിനെ നിരീക്ഷിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. മിഷേലിനു പിന്നാലെ ഒരു യുവാവ് പ്രണയാഭ്യര്‍ത്ഥനയുമായി നടന്നിരുന്നുവെന്ന റിപ്പോര്‍ട്ടുകളുമുണ്ട്.