അരുവിക്കരയിൽ പ്രതീക്ഷയില്ലെന്ന് അജയ് തറയിൽ

അരുവിക്കരയിൽ കോൺഗ്രസ് വിജയിക്കുമെന്ന് വലിയ പ്രതീക്ഷയില്ലെന്ന് കോൺഗ്രസ് വക്താവ് അജയ് തറയിൽ. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് അജയ് തറയിൽ തന്റെ ആശങ്ക പങ്കുവെച്ചത്. എന്നാൽ നിമിഷങ്ങൾക്കകം അജയ് തറയിൽ പോസ്റ്റ് പിൻവലിച്ചു. അരുവിക്കരയിലാണ് കോൺഗ്രസ് ഏറ്റവും വലിയ അഗ്നി പരീക്ഷ നേരിടാൻ പോകുന്നത്. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ കേരള ജനത മൻമോഹഹൻ സിങ് മന്ത്രി സഭയ്ക്കുള്ള അംഗീകാരമാണ് നൽകിയത്. അതേ ആത്മവിശ്വാസം വെച്ച് ഒരിക്കലും അരുവിക്കര തെരഞ്ഞെടുപ്പിനെ സമീപിക്കാനാവില്ലെന്നും അജയ് തറയിൽ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.
 | 
അരുവിക്കരയിൽ പ്രതീക്ഷയില്ലെന്ന് അജയ് തറയിൽ

കൊച്ചി: അരുവിക്കരയിൽ കോൺഗ്രസ് വിജയിക്കുമെന്ന് വലിയ പ്രതീക്ഷയില്ലെന്ന് കോൺഗ്രസ് വക്താവ് അജയ് തറയിൽ. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് അജയ് തറയിൽ തന്റെ ആശങ്ക പങ്കുവെച്ചത്. എന്നാൽ നിമിഷങ്ങൾക്കകം അജയ് തറയിൽ പോസ്റ്റ് പിൻവലിച്ചു. അരുവിക്കരയിലാണ് കോൺഗ്രസ് ഏറ്റവും വലിയ അഗ്നി പരീക്ഷ നേരിടാൻ പോകുന്നത്. കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പിൽ കേരള ജനത മൻമോഹഹൻ സിങ് മന്ത്രി സഭയ്ക്കുള്ള അംഗീകാരമാണ് നൽകിയത്. അതേ ആത്മവിശ്വാസം വെച്ച് ഒരിക്കലും അരുവിക്കര തെരഞ്ഞെടുപ്പിനെ സമീപിക്കാനാവില്ലെന്നും അജയ് തറയിൽ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.

അഴിമതി ആരോപണം നേരിടുന്ന മന്ത്രിമാർ മന്ത്രിസഭയിൽ ഉള്ളിടത്തോളം കാലം ജയം ഒരു മരീചിക ആയിരിക്കും. ബാർ അഴിമതി, സോളാർ കേസ്, തുടങ്ങി എല്ലാവിധ അഴിമതി ആരോപണങ്ങളും ജനങ്ങളിൽ എത്തിക്കഴിഞ്ഞു. മാത്രമല്ല കാർത്തികേയൻ ഒഴിഞ്ഞുപോയ കസേരയിലേക്ക് അനുഭവ സമ്പത്തും പ്രാവീണ്യവുമുള്ള ഒരാളെ കണ്ടെത്തുന്നത് അങ്ങേയറ്റം വിഷമകരവുമാണെന്ന് അജയ് തറയിൽ തന്റെ ഡിലീറ്റ് ചെയ്ത സ്റ്റാറ്റസിൽ പറയുന്നു.

കൂനിൻമേൽ കുരു പോലെ നസീമ – സിദ്ദിഖ് വേർപിരിയലും അതിനെ തുടർന്ന് എം. ഐ. ഷാനവാസിനെതിരേ സിദ്ദിഖ് ഉയർത്തിയ ആരോപണങ്ങളും അസംഭവ്യവും അസമയത്തുള്ളതും ആയിപ്പോയെന്നും ഒരു എളിയ പ്രവർത്തകൻ എന്ന നിലയിൽ അരുവിക്കര തനിക്ക് വലിയ പ്രതീക്ഷ നൽകുന്നില്ലൈന്നും അജയ് തറയിൽ പറയുന്നു. അരുവിക്കരയിൽ പ്രതീക്ഷയില്ലെന്ന് അജയ് തറയിൽ