യുദ്ധവിരുദ്ധ സന്ദേശവുമായി സോഷ്യല്‍ മീഡിയ; പാകിസ്ഥാനുമായി സമാധാന ചര്‍ച്ചകള്‍ വേണമെന്ന് ആവശ്യം

ഭീകരവാദ സംഘടനയായ ജെയ്ഷെ മുഹമ്മദിന്റെ താവളം ആക്രമിച്ചതിന് പിന്നാലെ പാകിസ്ഥാനുമായി ഉണ്ടായിരിക്കുന്ന പ്രതിസന്ധി സമായവത്തോടെ പരിഹരിക്കണമെന്ന് സോഷ്യല് മീഡിയ. #SAYNOTOWAR എന്ന ഹാഷ്ടാഗിലാണ് യുദ്ധവിരുദ്ധ പോസ്റ്റുകള് പ്രത്യക്ഷപ്പെടുന്നത്. നിലവില് പാകിസ്ഥാനുമായി ഉണ്ടായിരിക്കുന്ന പ്രശ്നങ്ങള് ചര്ച്ചയിലൂടെ പരിഹരിക്കണമെന്നും യുദ്ധം തീവ്രവാദത്തിന് മറുപടിയല്ലെന്നും സോഷ്യല് മീഡിയ പറയുന്നു. യുദ്ധസമാന അന്തരീക്ഷം സൃഷ്ടിക്കാനാണ് മാധ്യമങ്ങള് ശ്രമിക്കുന്നതെന്നും ആക്ഷേപം ഉയര്ന്നിട്ടുണ്ട്.
 | 
യുദ്ധവിരുദ്ധ സന്ദേശവുമായി സോഷ്യല്‍ മീഡിയ; പാകിസ്ഥാനുമായി സമാധാന ചര്‍ച്ചകള്‍ വേണമെന്ന് ആവശ്യം

കൊച്ചി: ഭീകരവാദ സംഘടനയായ ജെയ്‌ഷെ മുഹമ്മദിന്റെ താവളം ആക്രമിച്ചതിന് പിന്നാലെ പാകിസ്ഥാനുമായി ഉണ്ടായിരിക്കുന്ന പ്രതിസന്ധി സമായവത്തോടെ പരിഹരിക്കണമെന്ന് സോഷ്യല്‍ മീഡിയ. #SAYNOTOWAR എന്ന ഹാഷ്ടാഗിലാണ് യുദ്ധവിരുദ്ധ പോസ്റ്റുകള്‍ പ്രത്യക്ഷപ്പെടുന്നത്. നിലവില്‍ പാകിസ്ഥാനുമായി ഉണ്ടായിരിക്കുന്ന പ്രശ്‌നങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്നും യുദ്ധം തീവ്രവാദത്തിന് മറുപടിയല്ലെന്നും സോഷ്യല്‍ മീഡിയ പറയുന്നു. യുദ്ധസമാന അന്തരീക്ഷം സൃഷ്ടിക്കാനാണ് മാധ്യമങ്ങള്‍ ശ്രമിക്കുന്നതെന്നും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.

പാകിസ്ഥാനുമായി യുദ്ധമുണ്ടാകേണ്ടത് മാധ്യമങ്ങളുടെ ആവശ്യമാണെന്ന തരത്തിലാണ് കാര്യങ്ങള്‍ പോകുന്നതെന്ന് ചിലര്‍ പ്രതികരിക്കുന്നു. അതിനിടെ ആക്രമിക്കപ്പെടാതിരിക്കാന്‍ കാശ്മീരിലെ ആശുപത്രികളുടെ മേല്‍ക്കൂരകള്‍ക്ക് മേല്‍ റെഡ് ക്രോസുകള്‍ വരയ്ക്കുന്നത് വ്യാപകമായി തുടരുകയാണ്. അതിര്‍ത്തിയില്‍ യുദ്ധസമാന സാഹചര്യമാണ് നിലനില്‍ക്കുന്നത് എന്നതിന് സൂചനയാണ് ഇതെന്നാണ് നിരീക്ഷകരുടെ വിലയിരുത്തല്‍. ഇതുവരെ ഉണ്ടായിട്ടുള്ള സംഭവ വികാസങ്ങള്‍ വിലയിരുത്തുന്നതിനായി ഇന്ത്യയുടെ വ്യോമ, നാവിക, കരസേന മേധാവികള്‍ ഇന്ന് വൈകീട്ട് യോഗം ചേരും.

കഴിഞ്ഞ ദിവസം ഇന്ത്യയെ സമാധാന ചര്‍ച്ചകള്‍ക്കായി പാകിസ്ഥാന്‍ പ്രധാമന്ത്രി ഇമ്രാന്‍ ഖാന്‍ ക്ഷണിച്ചിരുന്നു. അദ്ദേഹത്തിന്റെ ക്ഷണം സ്വീകരിച്ച് ഇന്ത്യ സമാധാന ചര്‍ച്ചകള്‍ക്ക് മുന്നിട്ടിറങ്ങണമെന്നാണ് സോഷ്യല്‍ മീഡിയ ആവശ്യപ്പെടുന്നത്. നിലവില്‍ ഇരു രാജ്യങ്ങളുടെയും ആയുധ ശേഷി വെച്ച് യുദ്ധം മഹാദുരന്തം വിതയ്ക്കുമെന്നും അത് മോഡിയുടേയോ തന്റെയോ നിയന്ത്രണത്തില്‍ നില്‍ക്കില്ലെന്നും ഇമ്രാന്‍ ഖാന്‍ പ്രതികരിച്ചിരുന്നു.