സ്ഥലം മാറ്റത്തില്‍ അസ്വാഭാവികമായി ഒന്നുമില്ല; പ്രതികരണവുമായി കളക്ടര്‍ ബ്രോ
കോഴിക്കോട്: കോഴിക്കോട് കളക്ടര്‍ സ്ഥാനത്തു നിന്ന് മാറ്റിയതില്‍ അസ്വാഭാവികമായി ഒന്നുമില്ലെന്ന് എന്‍.പ്രശാന്ത്. രണ്ടു വര്‍ഷം പൂര്‍ത്തിയാകുന്നതോടെ പ്രതീക്ഷിച്ച സ്ഥലം മാറ്റമാണെന്നും പ്രശാന്ത് പ്രതികരിച്ചു. ഫേസ്ബുക്ക് പോസ്റ്റിലാണ് പ്രശാന്തിന്റെ പ്രതികരണം. സര്‍ക്കാര്‍ തീരുമാനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ചിലര്‍ പ്രത്യക്ഷപ്പെട്ടത് കണ്ടു. അതേപ്പറ്റി വിശേഷിച്ച് ഒന്നും പറയാനില്ല. സര്‍ക്കാര്‍ തീരുമാനത്തെ കുറ്റപ്പെടുത്തിയും അതില്‍ വലിയ ഗൂഢാലോചന വായിച്ചെടുത്തും പലരും പോസ്റ്റ് ചെയ്തതും കണ്ടു. അതൊന്നും ശരിയല്ല ബ്രോസ് എന്നും പോസ്റ്റില്‍ കളക്ടര്‍ ബ്രോ പറഞ്ഞു.
കോഴിക്കോട് നിന്നുള്ള വിടവാങ്ങല്‍ പോസ്റ്റിനു മുമ്പത്തെ ഒരു ചെറിയ പോസ്റ്റ് എന്ന ആമുഖവുമായാണ് പോസ്റ്റ് ആരംഭിക്കുന്നത്. 2015 ഫെബ്രുവരിയില്‍ ഏറ്റെടുത്ത കോഴിക്കോട് കളക്ടര്‍ ജോലിക്ക് വിരാമമാവുകയാണെന്നും സ്ഥലം മാറ്റിക്കൊണ്ടുള്ള ക്യാബിനറ്റ തീരുമാനം വന്നതുമുതല്‍ സുഹൃത്തുക്കളുടെയും അഭ്യുദയകാക്ഷികളുടെയും കോളുകള്‍ തുടരുകയാണെന്നും പോസ്റ്റില്‍ പ്രശാന്ത് പറയുന്നു.
പോസ്റ്റ് കാണാം