‘ഒരുപക്ഷേ ലോകത്ത് ആദ്യമായിരിക്കാം മാരകാവസ്ഥയില്‍ നിന്നും ഒരു നിപ്പാരോഗി തിരിച്ചു വരുന്നത്’; നഴ്‌സിന്റെ കുറിപ്പ് വൈറല്‍

നിപ്പാ വൈറസ് ബാധയില് നിന്ന് വിമുക്തയായി ജീവിതത്തിലേക്ക് തിരികെ വരുന്ന നഴ്സിംഗ് വിദ്യാര്ത്ഥിനിയെക്കുറിച്ചുള്ള നഴ്സിന്റെ കുറിപ്പ് വൈറല്. കോഴിക്കോട് മെഡിക്കല് കോളേജില് നഴ്സായ റൂബി സജ്നയാണ് ഫെയിസ്ബുക്ക് പോസ്റ്റില് നിപ്പ വൈറസിനൊപ്പം മസ്തിഷ്ക ജ്വരം, ഹൃദയ, ശ്വാസകോശ രോഗങ്ങള് എന്നിവയുമായി പോരാടി വിജയം നേടിയ അജന്യയെക്കുറിച്ച് എഴുതിയത്. ഒരുപക്ഷേ ഇത്രയും മാരകമായ അവസ്ഥയില് നിന്ന് ഒരു രോഗി ജീവിതത്തിലേക്ക് തിരിച്ചു വരുന്നത് ലോകത്ത് തന്നെ ആദ്യമായിരിക്കാമെന്നും പോസ്റ്റ് പറയുന്നു. നിപ്പ ബാധിച്ച് മരിച്ച നഴ്സ് ലിനിക്കൊപ്പമാണ് അജന്യയെയും ചെസ്റ്റ് ഹോസ്പിറ്റലില് പ്രവേശിപ്പിച്ചത്.
 | 

‘ഒരുപക്ഷേ ലോകത്ത് ആദ്യമായിരിക്കാം മാരകാവസ്ഥയില്‍ നിന്നും ഒരു നിപ്പാരോഗി തിരിച്ചു വരുന്നത്’; നഴ്‌സിന്റെ കുറിപ്പ് വൈറല്‍

നിപ്പാ വൈറസ് ബാധയില്‍ നിന്ന് വിമുക്തയായി ജീവിതത്തിലേക്ക് തിരികെ വരുന്ന നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയെക്കുറിച്ചുള്ള നഴ്‌സിന്റെ കുറിപ്പ് വൈറല്‍. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നഴ്‌സായ റൂബി സജ്‌നയാണ് ഫെയിസ്ബുക്ക് പോസ്റ്റില്‍ നിപ്പ വൈറസിനൊപ്പം മസ്തിഷ്‌ക ജ്വരം, ഹൃദയ, ശ്വാസകോശ രോഗങ്ങള്‍ എന്നിവയുമായി പോരാടി വിജയം നേടിയ അജന്യയെക്കുറിച്ച് എഴുതിയത്. ഒരുപക്ഷേ ഇത്രയും മാരകമായ അവസ്ഥയില്‍ നിന്ന് ഒരു രോഗി ജീവിതത്തിലേക്ക് തിരിച്ചു വരുന്നത് ലോകത്ത് തന്നെ ആദ്യമായിരിക്കാമെന്നും പോസ്റ്റ് പറയുന്നു. നിപ്പ ബാധിച്ച് മരിച്ച നഴ്‌സ് ലിനിക്കൊപ്പമാണ് അജന്യയെയും ചെസ്റ്റ് ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചത്.

മാരകമായ വൈറസ് ബാധിച്ച രോഗികളെ പരിചരിക്കുന്ന നഴ്‌സുമാരുടെ കഷ്ടപ്പാടുകളെക്കുറിച്ചും പോസ്റ്റ് സൂചന നല്‍കുന്നുണ്ട്. പിപിഇ എന്ന പോളിത്തീന്‍ കവറില്‍ പൊതിഞ്ഞ ശരീരവുമായി ശ്വാസമെടുക്കാന്‍ പോലും ബുദ്ധിമുട്ടുള്ള തരത്തില്‍ എന്‍ 95 മാസ്‌കും മൂന്നിലേറെ കൈകാലുറകളും ധരിച്ചു മൂടിക്കെട്ടിയ മുറിക്കുള്ളിലെ കടുത്തചൂടിലും ആശങ്കകളടങ്ങാത്ത മനസ്സുമായി മുഴുവന്‍ സമയം രോഗിക്കൊപ്പം ചിലവിടുന്നത് നഴ്‌സിംഗ് സമൂഹമാണെന്നത് പലപ്പോഴും ചര്‍ച്ച ചെയ്യാതെ പോകുന്നുവെന്ന് റൂബി സജ്‌ന പറയുന്നു. എന്നാല്‍ അത്തരം ചര്‍ച്ചകളില്‍ നിന്നും ലഭിക്കുന്ന കേവല അംഗീകാരത്തെക്കാള്‍ പത്തരമാറ്റുണ്ട് അജന്യയുടെ തിരിച്ചു വരവിലൂടെ ഞങ്ങള്‍ക്ക് ലഭിക്കുന്ന അംഗീകാരവും,ആത്മസംതൃപ്തിയുമെന്നും റൂബി വ്യക്തമാക്കുന്നു.

പോസ്റ്റ് വായിക്കാം