ഹെല്‍മറ്റ് വേണ്ട, ബൈക്കില്‍ മൂന്ന് പേര് കൂളായി യാത്ര; യു.പി പോലീസിന്റെ നിയമലംഘനങ്ങള്‍ !
വേലി നന്നെ വിളവ് തിന്നുകയെന്ന് കേട്ടിട്ടില്ലേ! അതിന് സമാനമാണ് ഉത്തര്‍പ്രദേശ് പോലീസിന്റെ നടപടി. പരസ്യമായി ട്രാഫിക് നിയമലംഘനം നടത്തിയ യുപിയിലെ മൂന്ന് പോലീസുകാര്‍ക്കെതിരെ കര്‍ശന നടപടിയാവശ്യപ്പെട്ട് രംഗത്ത് വന്നിരിക്കുകയാണ് സോഷ്യല്‍ മീഡിയ. മൂവരും ഹെല്‍മറ്റ് ധരിക്കാതെ ഒരു ബൈക്കില്‍ യാത്ര ചെയ്യുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ നിരവധി പേര് ഇവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് രംഗത്ത് വന്നു.
Sep 16, 2018, 17:31 IST
| ലക്നൗ: വേലി നന്നെ വിളവ് തിന്നുകയെന്ന് കേട്ടിട്ടില്ലേ! അതിന് സമാനമാണ് ഉത്തര്‍പ്രദേശ് പോലീസിന്റെ നടപടി. പരസ്യമായി ട്രാഫിക് നിയമലംഘനം നടത്തിയ യുപിയിലെ മൂന്ന് പോലീസുകാര്‍ക്കെതിരെ കര്‍ശന നടപടിയാവശ്യപ്പെട്ട് രംഗത്ത് വന്നിരിക്കുകയാണ് സോഷ്യല്‍ മീഡിയ. മൂവരും ഹെല്‍മറ്റ് ധരിക്കാതെ ഒരു ബൈക്കില്‍ യാത്ര ചെയ്യുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ നിരവധി പേര് ഇവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് രംഗത്ത് വന്നു.
പരസ്യമായി നിയമലംഘനം നടത്തിയ പോലീസുകാര്‍ക്ക് പിന്നിലായി സഞ്ചരിച്ചിരുന്ന കാറിലെ യാത്രക്കാരാണ് വീഡിയോ ചിത്രീകരിച്ചത്. ഇവരെ പോലീസുകാര്‍ അസഭ്യം പറയുന്നതും വീഡിയോയില്‍ കാണാം. സംഭവത്തില്‍ വകുപ്പുതല അന്വേഷണത്തിന് ഉത്തരവിട്ടതായാണ് റിപ്പോര്‍ട്ട്.
വീഡിയോ കാണാം.