നോക്കിയിരുന്നോ ഇപ്പോ കിട്ടും; പാഠപുസ്തകം എപ്പോൾ കിട്ടുമെന്ന് ഗൂഗിളിൽ തിരഞ്ഞാൽ ലഭിക്കുന്ന മറുപടി
കേരളത്തിലെ സ്കൂളുകളിൽ പാഠപുസ്തകം ഇനിയും വൈകുമെന്നുതന്നെയാണ് ലഭിക്കുന്ന സൂചനകൾ. എന്നാൽ പുസ്തകം ഇനി എന്നു കിട്ടുമെന്ന് ഗൂഗിളിൽ തിരഞ്ഞാലോ? ലഭിക്കുന്ന മറുപടി നിങ്ങളെ ശരിക്കും തളർത്തിക്കളയും. 'നോക്കിയിരുന്നോഇപ്പോ കിട്ടും' എന്നാണ് സെർച്ച് റിസൽട്ടിൽ രണ്ടാമതായി ലഭിക്കുന്ന ലിങ്ക്. പാഠപുസ്തകം ലഭിക്കാതെ നിരാശരായി സർക്കാരിനെ പഴിക്കുന്നവർ ഇതു കൂടി കാണുമ്പോൾ എന്തായിരിക്കും പ്രതികരണമെന്ന് പറയേണ്ടതില്ലല്ലോ.
Jul 8, 2015, 17:45 IST
| 
കൊച്ചി: കേരളത്തിലെ സ്കൂളുകളിൽ പാഠപുസ്തകം ഇനിയും വൈകുമെന്നുതന്നെയാണ് ലഭിക്കുന്ന സൂചനകൾ. എന്നാൽ പുസ്തകം ഇനി എന്നു കിട്ടുമെന്ന് ഗൂഗിളിൽ തിരഞ്ഞാലോ? ലഭിക്കുന്ന മറുപടി നിങ്ങളെ ശരിക്കും തളർത്തിക്കളയും. ‘നോക്കിയിരുന്നോഇപ്പോ കിട്ടും’ എന്നാണ് സെർച്ച് റിസൽട്ടിൽ രണ്ടാമതായി ലഭിക്കുന്ന ലിങ്ക്. പാഠപുസ്തകം ലഭിക്കാതെ നിരാശരായി സർക്കാരിനെ പഴിക്കുന്നവർ ഇതു കൂടി കാണുമ്പോൾ എന്തായിരിക്കും പ്രതികരണമെന്ന് പറയേണ്ടതില്ലല്ലോ.
nolliirunnoippokittum.com എന്ന വെബ്സൈറ്റിലേക്കാണ് ഈ ലിങ്ക് നയിക്കുന്നത്. കാര്യമായി ഒന്നുമില്ലെങ്കിലും 722 ഫേസ്ബുക്ക് ലൈക്കുകളും നിരവധി കമന്റുകളും സൈറ്റിന് ലഭിച്ചിട്ടുണ്ട്.