മുറിയിംഗ്ലീഷുമായി ജര്‍മന്‍ നയതന്ത്ര ഉദ്യോഗസ്ഥനെ വളഞ്ഞ് പാകിസ്ഥാനി മാധ്യമപ്രവര്‍ത്തകര്‍; വീഡിയോ വൈറല്‍

വാര്ത്തകള് വ്യത്യസ്തമായി റിപ്പോര്ട്ട് ചെയ്യാനുള്ള പാകിസ്ഥാനി മാധ്യമപ്രവര്ത്തകരുടെ ശ്രമങ്ങള് പലപ്പോഴും വന് തമാശകളായി സോഷ്യല് മീഡിയയില് പ്രത്യക്ഷപ്പെടാറുണ്ട്. പാകിസ്ഥാനി മാധ്യമപ്രവര്ത്തകര് ജര്മന് നയതന്ത്ര ഉദ്യോഗസ്ഥനെ ചോദ്യം ചെയ്യുന്നതാണ് ഇന്റര്നെറ്റില് വൈറലായ ഏറ്റവും പുതിയ സംഭവം. 2011ല് നടന്ന ഒരു സംഭവത്തിന്റെ വീഡിയോ ട്വിറ്ററില് പ്രത്യക്ഷപ്പെടുകയും അത് വൈറലാവുകയുമായിരുന്നു.
 | 

മുറിയിംഗ്ലീഷുമായി ജര്‍മന്‍ നയതന്ത്ര ഉദ്യോഗസ്ഥനെ വളഞ്ഞ് പാകിസ്ഥാനി മാധ്യമപ്രവര്‍ത്തകര്‍; വീഡിയോ വൈറല്‍

കറാച്ചി: വാര്‍ത്തകള്‍ വ്യത്യസ്തമായി റിപ്പോര്‍ട്ട് ചെയ്യാനുള്ള പാകിസ്ഥാനി മാധ്യമപ്രവര്‍ത്തകരുടെ ശ്രമങ്ങള്‍ പലപ്പോഴും വന്‍ തമാശകളായി സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെടാറുണ്ട്. പാകിസ്ഥാനി മാധ്യമപ്രവര്‍ത്തകര്‍ ജര്‍മന്‍ നയതന്ത്ര ഉദ്യോഗസ്ഥനെ ചോദ്യം ചെയ്യുന്നതാണ് ഇന്റര്‍നെറ്റില്‍ വൈറലായ ഏറ്റവും പുതിയ സംഭവം. 2011ല്‍ നടന്ന ഒരു സംഭവത്തിന്റെ വീഡിയോ ട്വിറ്ററില്‍ പ്രത്യക്ഷപ്പെടുകയും അത് വൈറലാവുകയുമായിരുന്നു.

മാര്‍ട്ടിന്‍ എന്ന് പേര് വെളിപ്പെടുത്തുന്ന നയതന്ത്ര ഉദ്യോഗസ്ഥനെ ഒരുപറ്റം മാധ്യമപ്രവര്‍ത്തകര്‍ വളഞ്ഞുവെച്ച് ചോദ്യം ചെയ്യുകയാണ്. ഇംഗ്ലീഷ് കാര്യമായി വശമില്ലാത്തതിനാല്‍ ഹിന്ദിയിലാണ് ചോദ്യം ചെയ്യല്‍ ആരംഭിക്കുന്നത്. മാര്‍ട്ടിന്‍ മദ്യപിച്ചിട്ടുണ്ടോ എന്നാണ് ഇവര്‍ക്ക് അറിയേണ്ടത്. അല്‍പം ഇംഗ്ലീഷ് വശമുള്ള ഒരാള്‍ മാര്‍ട്ടിനു ചുറ്റും നടന്ന് മുറിയിംഗ്ലീഷില്‍ ചോദ്യങ്ങള്‍ ചോദിക്കുന്നു.

മദ്യപിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന് ഇല്ലെന്നും താന്‍ മദ്യപിക്കാറില്ലെന്നും മാര്‍ട്ടിന്‍ മറുപടി പറയുന്നു. ഇതോടെ ചോദ്യങ്ങള്‍ അവസാനിച്ച മാധ്യമപ്രവര്‍ത്തകന്‍ എന്നാല്‍ ആശുപത്രിയില്‍ പോകാമെന്ന് പറയുമ്പോള്‍ താന്‍ തയ്യാറാണെന്നായിരുന്നു മാര്‍ട്ടിന്റെ മറുപടി. ചുറ്റും കൂടിയ മറ്റു മാധ്യമപ്രവര്‍ത്തകര്‍ക്കാവട്ടെ ചോദ്യങ്ങളൊന്നും ചോദിക്കാനുമില്ല.

എന്നാല്‍ മാധ്യമങ്ങളോട് ഇത് പറയണമെന്നായി പാതി ഇംഗ്ലീഷില്‍ ചോദിച്ച മാധ്യമപ്രവര്‍ത്തകന്‍. താനെന്തിനാണ് മാധ്യമങ്ങളോട് സംസാരിക്കുന്നതെന്നും എന്താണ് നടക്കുന്നതെന്ന് മനസിലാകുന്നില്ലെന്നും മാര്‍ട്ടിന്‍ പറയുന്നതോടെ മിണ്ടാട്ടം മുട്ടിയ മാധ്യമപ്പട അദ്ദേഹത്തെ തന്നെ വളഞ്ഞ് നില്‍ക്കുന്നതാണ് രണ്ടു മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ കാണാന്‍ കഴിയുന്നത്.

കറാച്ചിയില്‍ വെച്ച് മാര്‍ട്ടിന്‍ ഓടിച്ച വാഹനം പോലീസ് വാഹനവുമായി കൂട്ടിയിടിച്ചതിനേത്തുടര്‍ന്ന് ഇയാളെ പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. പിന്നീട് പുറത്തു വന്നപ്പോളാണ് മാധ്യമപ്പട ചോദ്യങ്ങളുമായി എത്തിയത്.

മനുഷ്യാവകാശ പ്രവര്‍ത്തകനായ അബ്ദുള്‍ സത്താര്‍ ഇദിയുടെ മരണത്തോടനുബന്ധിച്ചുള്ള വാര്‍ത്തകളില്‍ അദ്ദേഹത്തെ സംസ്‌കരിക്കാനായി തയ്യാറാക്കിയ കബറില്‍ കിടന്ന് ഒരു ദൃശ്യമാധ്യമപ്രവര്‍ത്തകന്‍ റിപ്പോര്‍ട്ട് ചെയ്തത് വിദേശ മാധ്യമങ്ങളിലടക്കം തലക്കെട്ടുകള്‍ സൃഷ്ടിച്ചിരുന്നു.

വീഡിയോ കാണാം