ഇന്ത്യക്ക് സ്വാതന്ത്ര്യദിനാശംസകൾ നേർന്ന് പൗലോ കൊയ്ലോ
ന്യൂഡൽഹി: ഇന്ത്യയ്ക്ക് സ്വാതന്ത്ര്യദിനാശംസകൾ നേർന്ന് പ്രശസ്ത ബ്രസീലിയൻ എഴുത്തുകാരൻ പൗലോ കൊയ്ലോ. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ഇന്ത്യക്ക് സ്വാതന്ത്ര്യ ദിനാശംസകൾ നേർന്നത്. ഐ ലവ് ഇന്ത്യ എന്നെഴുതിയ ഒരു ചിത്രമാണ് അദ്ദേഹം പോസ്റ്റു ചെയ്തത്. പോസ്റ്റു ചെയ്ത് മണിക്കൂറുകൾക്കുള്ളിൽ 22,493 പേർ ചിത്രം ലൈക്ക് ചെയ്തു. 1,218 ഓളം പേർ ഷെയർ ചെയ്യുകയും ചെയ്തു.
ഇന്ത്യയെ വളരെയധികം ഇഷ്ടപ്പെടുന്ന പൗലോ കൊയ്ലോ കഴിഞ്ഞ ദിവസം ഷാരൂഖ് ഖാന്റെ മൈ നെയിം ഇസ് ഖാനെ അഭിനന്ദിച്ച് ട്വീറ്റ് ചെയ്തിരുന്നു. ഈ വർഷം കണ്ട ഏറ്റവും മികച്ച ചിത്രമെന്നായിരുന്നു അദ്ദേഹം ചിത്രത്തെക്കുറിച്ച് പറഞ്ഞത്. 2010ൽ റിലീസ് ചെയ്ത ചിത്രം കാണാൻ അഞ്ചു വർഷം വേണ്ടി വന്നുവെന്നും പൗലോ കൊയ്ലോ പറഞ്ഞു. ചിത്രത്തിന്റെ സംവിധായകൻ കരൺ ജോഹറിനെയും ഷാരൂഖ് ഖാനേയും അഭിനന്ദിക്കാനും അദ്ദേഹം മറന്നില്ല.