പ്രിയങ്ക ഗാന്ധിയെ സണ്ണി ലിയോണിയോട് ഉപമിച്ച് നടി പായല്‍ റോഹ്ത്തഗി; പൊളിച്ചടുക്കി സോഷ്യല്‍ മീഡിയ

പ്രിയങ്ക ഗാന്ധിയുടെ രാഷ്ട്രീയ പ്രവേശനത്തെ അധിക്ഷേപിച്ച് രംഗത്ത് വന്ന ബോളിവുഡ് നടി പായല് റോഹ്ത്തഗിയെ പൊളിച്ചടുക്കി സോഷ്യല് മീഡിയ. മുന് പോണ് താരവും ബോളിവുഡ് നടിയുമായ സണ്ണി ലിയോണിയോടാണ് പായല് പ്രിയങ്ക ഗാന്ധിയെ ഉപമിച്ചത്. ഇരുവരും സമാനതകളുള്ളവരാണെന്നും മണിയറ കഥകള് പ്രോത്സാഹിപ്പിക്കുന്ന കാര്യത്തില് മിടുക്കരാണെന്നും പായല് ട്വീറ്റ് ചെയ്തു. വിഷം വമിക്കുന്ന ഇവരുടെ അക്കൗണ്ട് പൂട്ടിക്കാന് ആരുമില്ലേയെന്നാണ് പായലിന്റെ ട്വീറ്റിന് ലഭിച്ച ആദ്യത്തെ പ്രതികരണം.
 | 
പ്രിയങ്ക ഗാന്ധിയെ സണ്ണി ലിയോണിയോട് ഉപമിച്ച് നടി പായല്‍ റോഹ്ത്തഗി; പൊളിച്ചടുക്കി സോഷ്യല്‍ മീഡിയ

മുംബൈ: പ്രിയങ്ക ഗാന്ധിയുടെ രാഷ്ട്രീയ പ്രവേശനത്തെ അധിക്ഷേപിച്ച് രംഗത്ത് വന്ന ബോളിവുഡ് നടി പായല്‍ റോഹ്ത്തഗിയെ പൊളിച്ചടുക്കി സോഷ്യല്‍ മീഡിയ. മുന്‍ പോണ്‍ താരവും ബോളിവുഡ് നടിയുമായ സണ്ണി ലിയോണിയോടാണ് പായല്‍ പ്രിയങ്ക ഗാന്ധിയെ ഉപമിച്ചത്. ഇരുവരും സമാനതകളുള്ളവരാണെന്നും മണിയറ കഥകള്‍ പ്രോത്സാഹിപ്പിക്കുന്ന കാര്യത്തില്‍ മിടുക്കരാണെന്നും പായല്‍ ട്വീറ്റ് ചെയ്തു. വിഷം വമിക്കുന്ന ഇവരുടെ അക്കൗണ്ട് പൂട്ടിക്കാന്‍ ആരുമില്ലേയെന്നാണ് പായലിന്റെ ട്വീറ്റിന് ലഭിച്ച ആദ്യത്തെ പ്രതികരണം.

ബി.ജെ.പി ഐ.ടി സെല്ലിനു തുല്യമായ പണി ചെയ്യുന്ന പേജാണ് പായലിന്റേതെന്ന് നേരത്തെ സോഷ്യല്‍ മീഡിയ പരിഹസിച്ചിരുന്നു. ബി.ജെ.പി അനുകൂല നിലപാടുകളുള്ള പായല്‍ മുന്‍പും ഇത്തരം അധിക്ഷേപകരമായ പ്രതികരണങ്ങള്‍ നടത്തി വാര്‍ത്തയില്‍ ഇടംനേടിയിരുന്നു. ഇത് വലിയ വിവാദങ്ങള്‍ക്ക് വഴി വെക്കുകയും ചെയ്തിരുന്നു.

സണ്ണി ലിയോണ്‍ നിങ്ങളെക്കാള്‍ ആത്മാര്‍ത്ഥതയും സത്യസന്ധതയും സൂക്ഷിക്കുന്ന വ്യക്തിത്വത്തിന് ഉടമയാണെന്ന് പായലിന് അറിയുമോയെന്ന് ഒരാള്‍ ട്വീറ്റ് ചെയ്തു. സണ്ണി ലിയോണ്‍ സ്വന്തമായി ജോലിയെടുത്ത് ജീവിക്കുന്ന ആത്മാര്‍ത്ഥയുള്ള സ്ത്രീയാണെന്നായിരുന്നു മറ്റൊരാളുടെ പ്രതികരണം. ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെയാണ് പായല്‍ ശ്രദ്ധ നേടുന്നത്. നടിയുടെ തീവ്ര ഹിന്ദുത്വ നിലപാടുകളെ മുന്‍പും സോഷ്യല്‍ മീഡിയ വിമര്‍ശിച്ചിരുന്നു.