പോലീസുകാരന്‍ വിവാഹത്തില്‍ നിന്നും പിന്മാറി; സഹപ്രവര്‍ത്തക കിടപ്പറ ദൃശ്യം വാട്‌സാപ്പ് ഗ്രൂപ്പിലിട്ടു; പുലിവാല് പിടിച്ച് മാലൂര്‍ സ്റ്റേഷനിലെ പോലീസുകാര്‍
കണ്ണൂര്‍: വിവാഹവാഗ്ദാനം നല്കി കബളിപ്പിച്ചതിന് പ്രതികാരമായി വനിതാ പോലീസുകാരി സ്വകാര്യ ചിത്രങ്ങള് വാട്സാപ്പ് ഗ്രൂപ്പില് പോസ്റ്റ് ചെയ്തു. മാലൂര് സ്റ്റേഷനിലെ പോലീസുകാരന് വിവാഹ വാഗ്ദാനം നല്കി പറ്റിച്ചതാണ് സഹപ്രവര്ത്തകയെ പ്രോകോപിപ്പിച്ചത്. സ്വകാര്യ ചിത്രങ്ങള് പോലീസ് സ്റ്റേഷന് ഗ്രൂപ്പിലിട്ടതോടെ സംഭവം വിവാദമായി. ഡിവൈഎസ്പിയുടെ നേതൃത്വത്തില് രഹസ്യ അന്വേഷണം ആരംഭിക്കുകയും ചെയ്തു.
വിവാദത്തിന് തുടക്കം കുറിച്ച പോലീസുകാരിയെയും സഹപ്രവര്‍ത്തകനെയും സ്ഥലം മാറ്റിയിട്ടുണ്ട്. ചിത്രം പ്രചരിപ്പിച്ച മറ്റു പോലീസുകാര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നാണ് സൂചന. മറ്റു ജില്ലകളിലെ പോലീസ് സേനകളുടെ ഗ്രൂപ്പുകളില്‍ ഈ ചിത്രങ്ങള്‍ പ്രചരിക്കുന്നുണ്ട്. ഫോട്ടോ പോസ്റ്റ് ചെയ്തവരെ കണ്ടെത്തുന്നതിനായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
അന്വേഷണത്തിന്റെ ഭാഗമായി സ്റ്റേഷനിലെ പൊലീസുകാര്‍ക്കു പ്രത്യേക ചോദ്യാവലി തയാറാക്കി നല്‍കിയിട്ടുണ്ട്. എത്ര മൊബൈല്‍ നമ്പറുണ്ട്, പേഴ്‌സണല്‍ ആവശ്യത്തിന് ഉപയോഗിക്കുന്ന വാട്‌സാപ്പ് നമ്പറുണ്ടോ, വിവാദ ചിത്രം ഏതെങ്കിലും ഗ്രൂപ്പുകളില്‍ കണ്ടിരുന്നോ തുടങ്ങിയ ചോദ്യങ്ങളാണു പൊലീസുകാര്‍ക്കു നല്‍കിയിരിക്കുന്നത്. അതേസമയം ആദ്യമായി ഫോട്ടോ ഗ്രൂപ്പിലിട്ട് വനിതാ പോലീസിനും വിവാദത്തില്‍ ഉള്‍പ്പെട്ടെ പോലീസുകാരനും സംഭവത്തില്‍ പരാതിയൊന്നും നല്‍കിയിട്ടില്ല.