പിഎച്ച്ഡി ലഭിച്ചപ്പോള്‍ വറുതിക്കാലത്ത് സഹായിച്ചവരെ ഓര്‍ത്ത് മലയാളി ഗവേഷക; ഫേസ്ബുക്ക് പോസ്റ്റ് വൈറല്‍
കൊച്ചി: ദാരിദ്ര്യത്തില്‍ മുങ്ങിയ പഠനകാലത്ത് തന്നെ പലവിധത്തില് സഹായിച്ചവരെ പിഎച്ച്ഡി ലഭിച്ച അവസരത്തില് ഓര്ക്കുകയാണ് ബിന്ദു സുനില് കരിങ്ങന്നൂര് എന്ന യുവതി. സ്വീഡനിലെ ലുന്ദ് സര്വകലാശാലയില് നിന്നാണ് ബിന്ദു ശാസ്ത്രവിഷയത്തില് ഡോക്ടറേറ്റ് കരസ്ഥമാക്കിയത്. ഈ വേളയില് തന്നെ സഹായിച്ച എല്ലാവരേയും ഓര്ക്കുന്ന യുവതിയുടെ പോസ്റ്റ് സോഷ്യല്മീഡിയയില് വൈറലാവുകയാണ്.
എന്റെ ഗവേഷണ പ്രബന്ധം…എന്റെ ആദ്യത്തെ പുസ്തകം കടപ്പാട്…ദൈവങ്ങളോട്…അതെ ഒത്തിരി ആള്‍ദൈവങ്ങളോട് എന്ന് ആരംഭിക്കുന്ന പോസ്റ്റില്‍ പഠനകാലത്ത് താന്‍ അനുഭവിച്ച ദുരിതങ്ങളുടെയും അത്തരം സന്ദര്‍ഭങ്ങളില്‍ സഹായത്തിനെത്തിയ അധ്യാപകരും സുഹൃത്തുക്കളും നാട്ടുകാരുമൊക്കെ കടന്നുവരുന്നു.
പത്താ ക്ലാസ് കഴിഞ്ഞ് കൂലിവേലയ്ക്ക് ഇറങ്ങിയപ്പോള്‍ അധ്യാപകന്റെ വീട്ടില്‍ ചാണകം ചുമക്കാന്‍ ചെന്നതും അന്നത്തെ പണിക്കുള്ള കാശു കയ്യില്‍ തരുമ്പോള്‍ ഇനി നിന്നെ ഈ കോലത്തില്‍ കണ്ടു പോകരുതെന്ന് പറയാതെ പറഞ്ഞ സാറും കോളേജിലിടാന്‍ ഒരു ചെരുപ്പ് വേണം പക്ഷേ മുഴുവന്‍ കാശില്ല എന്ന് അദ്ദേഹത്തിന് കേള്‍ക്കാന്‍ മാത്രം പറഞ്ഞ തനിക്ക് ചില്ലറ തിരികെ തന്നു കൂടെ ഒരു ചെരുപ്പും പൊതിഞ്ഞു തന്ന കടയുടമസ്ഥനില്‍ വരെ താന്‍ ദൈവത്തെ കാണുന്നതായി ബിന്ദു കുറിക്കുന്നു.
പോസ്റ്റ് കാണാം