മാവോയിസ്റ്റ് ബന്ധം ആരോപിച്ച് മാധ്യമപ്രവർത്തകന്റെ വീട്ടിൽ പോലീസ് അന്വേഷണം

മാവോയിസ്റ്റ് ബന്ധം ആരോപിച്ച് മാധ്യപ്രവർത്തകന്റെ വീട്ടിൽ പോലീസ് അന്വേഷണം. സ്വതന്ത്ര മാധ്യമപ്രവർത്തകനും ചുംബന സമരം ഉൾപ്പെടെയുള്ള നവ സമരരംഗങ്ങളിൽ മുന്നിട്ടിറങ്ങിയിട്ടുമുള്ള ലാസർ ഷൈന്റെ ആലപ്പുഴയിലെ വീട്ടിലെത്തിയാണ് പോലീസ് അന്വേഷണം നടത്തിയത്.
 | 

മാവോയിസ്റ്റ് ബന്ധം ആരോപിച്ച് മാധ്യമപ്രവർത്തകന്റെ വീട്ടിൽ പോലീസ് അന്വേഷണം

ആലപ്പുഴ: മാവോയിസ്റ്റ് ബന്ധം ആരോപിച്ച് മാധ്യപ്രവർത്തകന്റെ വീട്ടിൽ പോലീസ് അന്വേഷണം. സ്വതന്ത്ര മാധ്യമപ്രവർത്തകനും ചുംബന സമരം ഉൾപ്പെടെയുള്ള നവ സമരരംഗങ്ങളിൽ മുന്നിട്ടിറങ്ങിയിട്ടുമുള്ള ലാസർ ഷൈന്റെ ആലപ്പുഴയിലെ വീട്ടിലെത്തിയാണ് പോലീസ് അന്വേഷണം നടത്തിയത്.

മാവോയിസ്റ്റ് ബന്ധം സ്ഥാപിക്കുന്ന രീതിയിലായിരുന്നു പോലീസിന്റെ അന്വേഷണമെന്ന് ലാസർ ഷൈൻ പറയുന്നു. പ്രായമായ മാതാപിതാക്കളോടും ബന്ധുക്കളോടും ഭീഷണിയുടെ സ്വരത്തിലാണ് പോലീസ് സംസാരിച്ചത്. മാവോയിസ്റ്റ് ബന്ധം അന്വേഷിക്കുന്നതിന്റെ ഭാഗമായി പോലീസുകാർ നാട്ടിലുള്ള ചായക്കടകളിലും മറ്റും വിവരങ്ങൾ ശേഖരിച്ചതായും ലാസർ പറയുന്നു. ചുംബന സമരം നിരോധിച്ചതാണെന്നും ഇതിന് നേതൃത്വം നൽകുന്നവർ മാവോയിസ്റ്റുകളാണെന്നുമാണ് പോലീസ് നാട്ടുകാരോട് പറഞ്ഞിരിക്കുന്നത്. ചുംബന സമരത്തിൽ പങ്കെടുത്ത പലരുടേയും വീട്ടിലും പോലീസ് ഇത്തരത്തിൽ അന്വേഷണങ്ങൾ നടത്തുന്നുതായും ഷൈൻ പറഞ്ഞു.

മാവോയിസ്റ്റുകൾക്കെതിരെ വ്യക്തമായ നിലപാടുകൾ സ്വീകരിച്ചിട്ടുള്ള ആളാണ് ലാസർ ഷൈൻ. ഇതിനെതിരെ ഒരു ഹാഷ് ടാഗും തുടങ്ങിയിരുന്നു. പോലീസിന്റെ അന്വേഷണ നടപടിയ്‌ക്കെതിരെ പ്രതിഷേധമറിയിച്ച് ലാസർ ഫേസ്ബുക്കിൽ ഒരു പോസ്റ്റിട്ടിട്ടുണ്ട്. പോലീസിന്റെ നടപടിക്കെതിരെ ഹൈക്കോടതിയിൽ ഹർജി ഫയൽ ചെയ്യാൻ ഒരുങ്ങുകയാണ് ഇദ്ദേഹം.

ലാസർ ഷൈന്റെ ഫേസ്ബുക്ക് പോസ്റ്റ് ചുവടെ വായിക്കാം.

(വീട്ടില്‍ തിരക്കി ചെന്ന രഹസ്യപോലീസുകാര്‍ക്ക് പരസ്യമായി നല്‍കുന്ന, അവരെ വിട്ട ‘പുള്ളിക്ക്’ കൊടുക്കാനുള്ള വിശദീകരണം)ഡിയ…

Posted by Lasar Shine on Friday, May 22, 2015