ഷാജന്‍ സ്‌കറിയക്കെതിരെ ടെലഫോണ്‍ ശബ്ദരേഖ പുറത്തുവിട്ട് പോരാളി ഷാജി; ഓണ്‍ലൈന്‍ പോരാട്ടം തുടരുന്നു

കൊച്ചി: സിപിഎം അനുകൂല ഫെയിസ്ബുക്ക് പേജ് പോരാളി ഷാജിയും മറുനാടന് മലയാളി ഉടമയായ ഷാജന് സ്കറിയയുമായുള്ള പോര് മുറുകുന്നു. പോരാളി ഷാജി ഷാജന്‍ സ്‌കറിയക്കെതിരെ ടെലഫോണ്‍ ശബ്ദരേഖ പുറത്തുവിട്ടു. ബ്രിട്ടീഷ് മലയാളി എന്ന ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ വ്യജവാര്‍ത്ത പ്രസിദ്ധീകരിച്ചുവെന്ന കേസില്‍ ഷാജനെതിരെ ബ്രിട്ടീഷ് കോടതി നടപടിയെടുത്തിരുന്നു. ബീ വണ്‍ എന്ന സ്ഥാപനത്തിനെതിരെ വ്യാജവാര്‍ത്ത നല്‍കി എന്നായിരുന്നു കേസ്. ബീ വണ്‍ ഉടമ സുഭാഷ് മാനുവലിനെ ഫോണില്‍ വിളിച്ച് കോടതി നല്‍കിയ പിഴത്തുക ഇളവു ചെയ്യണമെന്ന് അപേക്ഷിക്കുന്ന ശബ്ദരേഖയാണ് പോരാളി ഷാജി പുറത്തു വിട്ടത്.
തെരഞ്ഞെടുപ്പു സമയത്ത് ഇടതുപക്ഷത്തിന് വിരുദ്ധമായി വാര്‍ത്തകള്‍ നല്‍കിയെന്ന് ആരോപിച്ച് മറുനാടന്‍ മലയാളിയുടെ ഫെയിസ്ബുക്ക് പേജിനെതിരെ പോരാളി ഷാജി രംഗത്തെത്തുകയായിരുന്നു. പേജിനെതിരെ റിപ്പോര്‍ട്ട് ചെയ്യാനുള്ള ആഹ്വാനം സൈബര്‍ രംഗത്ത് സജീവമായ ഇടതുപക്ഷ അനുകൂലികള്‍ ഏറ്റെടുത്തു. പോരാളി ഷാജിക്കെതിരെ വെല്ലുവിളിയുമായി ഇതിനിടെ ഷാജന്‍ സ്‌കറിയയും രംഗത്തെത്തി. എന്നാല്‍ മറുനാടന്‍ പേജിന് പോസ്റ്റുകള്‍ പബ്ലിഷ് ചെയ്യാന്‍ കഴിയാത്ത വിധത്തിലായിരുന്നു ഇടത് അനുകൂലികളുടെ റിപ്പോര്‍ട്ടിംഗ്.
ഇതിനിടയിലാണ് ഷാജന്റെ ഫോണ്‍ ശബ്ദരേഖ പോരാളി ഷാജി പേജ് പുറത്തു വിട്ടത്. ഇതോടെ ശബ്ദരേഖയ്ക്ക് വിശദീകരണവുമായി ഷാജന്‍ ഫെയിസ്ബുക്കിലെത്തി. ശബ്ദരേഖയില്‍ കരഞ്ഞു നിലവിളിക്കുന്നതോ ക്ഷമ ചോദിക്കുന്നതോ കുറ്റം സമ്മതിക്കുന്നതോ ഒന്നുമില്ലെന്നും സന്ദീപ് പണിക്കര്‍ എന്നയാളുടെ മധ്യസ്ഥതയില്‍ സംസാരിച്ച് വാര്‍ത്തകള്‍ കൊടുത്ത് പ്രമോട്ട് ചെയ്താല്‍ മതിയെന്ന് പറഞ്ഞു മടങ്ങിയെങ്കിലും നടപടിയുണ്ടാവാത്തതുകൊണ്ട് താന്‍ നല്‍കിയ വോയ്‌സ് മെസേജ് ആണ് അതെന്നും ഷാജന്‍ വിശദീകരിക്കുന്നു.
ശബ്ദരേഖ കേള്‍ക്കാം
കരഞ്ഞുകാലു പിടിക്കുക എന്നതിന്റെ പല വേർഷൻസും നമ്മൾ കേട്ടിട്ടുണ്ടാവും ,പക്ഷെ നമ്മുടെ മറുനാടൻ മലയാളിയുടെ മുതലാളി ഷാജൻ സ്കറിയ കരഞ്ഞു കാലുപിടിക്കുന്നതു കേട്ടാൽ ………ഹോ …അത് കേൾക്കേണ്ടതാണ് ………ഇദ്ദേഹമാണ് ഇന്റർപോളിനെവരെ എനിക്ക് പുല്ലാണ് എന്ന രീതിയിൽ വീഡിയോ ഇട്ടതെന്നുകൂടി നമ്മൾ മനസ്സിലാക്കേണ്ടത് …… ഷാജൻ സ്കറിയാ……നിങ്ങൾ കള്ളവാർത്ത പ്രസിദ്ധീകരിച്ചകേസിൽ ബ്രിട്ടീഷ് കോടതി ശിക്ഷിച്ച ആളാണ് …..അത് മതി നിങ്ങൾ ആരെന്നുതിരിച്ചറിയാൻ ……..അത് മതി ….അത് മാത്രം മതി ……… അവസാനം ഒരു കരച്ചിലും ,കാലുപിടുത്തവും ……..അത്കൊണ്ട് വിരട്ടലൊന്നും ഇങ്ങോട്ട് വേണ്ട …….ഇനിയെങ്കിലും ഒന്ന് നന്നാവാൻ നോക്ക് ഷാജാ ………
Posted by പോരാളി ഷാജി on Tuesday, April 30, 2019