മംഗോളിയയിൽ നരേന്ദ്രമോഡിയുടെ ‘വീണ’വായന

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ വിദേശ സന്ദർശനങ്ങളാണ് സോഷ്യൽ മീഡിയിലെ പ്രധാന ചർച്ച. രാജ്യത്ത് ഇന്ധന വില വർദ്ധിച്ചതു പോലും അറിയാതെയാണ് പ്രധാനമന്ത്രി നാട് ചുറ്റി നടക്കുന്നതെന്നാണ് സോഷ്യൽ മീഡിയയിലുയരുന്ന പ്രധാന പരാതി. മംഗോളിയയിൽ എത്തിയ പ്രധാനമന്ത്രിയെ സ്വീകരിക്കുന്ന ചിത്രങ്ങളും അവിടുത്തെ ഉത്സവങ്ങളിൽ പ്രധാന അതിഥിയായി പങ്കെടുക്കുന്നതിന്റെ ചിത്രങ്ങളും മോഡി തന്നെയാണ് ഔദ്യോഗിക അക്കൗണ്ടുകളിലൂടെ പുറത്തു വിട്ടത്. ഈ ചിത്രങ്ങൾ ഉപയോഗിച്ചാണ് സോഷ്യൽ മീഡിയയിൽ ട്രോൾ പോസ്റ്റുകൾ പ്രചരിക്കുന്നതും.
മംഗോളിയൻ സംഗീതോപകരണമായ യൂച്ചിൻ വായിക്കുന്ന വീഡിയോയാണ് മോഡി അവസാനം പുറത്ത് വിട്ടത്. പോസ്റ്റ് ചെയ്ത് ഒരു മണിക്കൂറിന് ശേഷം നിരവധി കമന്റുകളാണ് പോസ്റ്റിന് ലഭിച്ചത്. മലയാളികളായ ചിലർ കാര്യമായി വിമർശന കമന്റുകൾ പോസ്റ്റ് ചെയ്തിട്ടുണ്ട്. രാജ്യം ഇന്ധനവിലക്കയറ്റത്തിൽ പെട്ട് കത്തിയെരിയുമ്പോഴും പ്രധാനമന്ത്രി വീണ വായിച്ചു രസിക്കുകയാണ് എന്നാണ് സോഷ്യൽ മീഡിയയിലെ വിമർശകർ പറയുന്നത്.
മംഗോളിയൻ സന്ദർശനത്തിനിടെ യൂച്ചിവ എന്ന സംഗീതോപകരണം വായിക്കുന്ന പ്രധാനമന്ത്രിയുടെ ദൃശ്യങ്ങൾ