അത് വ്യാജ പ്രചാരണം; റോഡ്ഷോയ്ക്കിടെ വീണ മാധ്യമപ്രവര്‍ത്തകന്റെ കാലില്‍ നിന്ന് പ്രിയങ്ക ഷൂസ് അഴിക്കുന്ന വീഡിയോ പുറത്ത്

കല്‍പ്പറ്റ: രാഹുല്‍ ഗാന്ധിയുടെ റോഡ് ഷോയ്ക്കിടെ വാഹനത്തില്‍ നിന്ന് താഴെ വീണ് പരിക്കു പറ്റിയ മാധ്യമപ്രവര്‍ത്തകന്റെ ഷൂസ് പ്രിയങ്ക ഗാന്ധി എടുത്തത് കഴിഞ്ഞ ദിവസം വാര്‍ത്തയായിരുന്നു. എന്നാല്‍ ഇത് നാടകമാണെന്ന പ്രചാരണവുമായി ബിജെപി അനുകൂല സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകള്‍ രംഗത്തെത്തുകയും ചെയ്തു. പരിക്കേറ്റ മാധ്യമ പ്രവര്ത്തകന് റിറ്റ്സണ്‍ ഉമ്മന്റെ ഷൂസ് മറ്റൊരാള്‍ അഴിച്ചെടുത്ത് പ്രിയങ്കയുടെ കയ്യില്‍ ഏല്‍പ്പിക്കുകയായിരുന്നുവെന്നും നടന്നത് നാടകമായിരുന്നുവെന്നുമായിരുന്നു പ്രചാരണം. എന്നാല്‍ താഴെ വീണു കിടക്കുന്ന റിറ്റ്സണ്‍ ഉമ്മന്റെ കാലില്‍ നിന്ന് ഷൂസുകള്‍ അഴിച്ചെടുക്കുന്ന വീഡിയോ പുറത്തു വന്നതോടെ ഈ ആരോപണങ്ങള്‍ വ്യാജമാണെന്ന് വ്യക്തമായി.
വീഡിയോ കാണാം
മാധ്യമപ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റപ്പോള്‍ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും വാഹനത്തില്‍ നിന്ന് ഇറങ്ങി വന്ന് രക്ഷാപ്രവര്‍ത്തനം നടത്തുകയായിരുന്നുവെന്ന് വയനാട്ടിലെ കേരളഭൂഷണം ബ്യൂറോചീഫായ ഷിബു ബിബിസി ഫെയിസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി. ബോബനും മോളിയും അവതരിപ്പിച്ച വയനാടന്‍ നാടകം പഴയ നസീര്‍ സിനിമകളുടെ ക്ലൈമാക്സ് ഓര്മിപ്പിച്ചുവെന്നായിരുന്നു സംഭവത്തെ പരിഹസിച്ചുകൊണ്ട് പുറത്തു വന്ന ഒരു ഫെയിസ്ബുക്ക് പോസ്റ്റ് പറഞ്ഞത്. ബിജെപി പ്രൊഫൈലുകള്‍ കൂടാതെ ഇടതു പ്രൊഫെലുകളും സംഭവത്തെ അധിക്ഷേപിച്ച് രംഗത്തെത്തിയിരുന്നു.

പോസ്റ്റ് കാണാം
ബോബനും മോളിയും അവതരിപ്പിച്ച വയനാടൻ നാടകം പഴയ നസീർ സിനിമകളുടെ Climax ഓർമ്മിപ്പിച്ചു, അത്രയ്ക്ക് ഒറിജിനാലിറ്റി ഉണ്ടായിരുന്നു…
സീൻ 1 : കോഴി ബിരിയാണി ഓഫർ ചെയ്ത് മലപ്പുറത്ത് നിന്നെത്തിച്ച പച്ച പടയെ കൈവീശി അഭിവാദ്യം ചെയ്ത് ബോബനും മോളിയും ‘റോഡ് ഷോ’ നടത്തുന്നു…
സീൻ 2 : തിരക്കിനിടയിൽ മാധ്യമ പ്രവർത്തകൻ അഭിനയ സാധ്യതകൾ പരമാവധി പ്രകടമാക്കി വീഴുന്നു…
സീൻ 3 : സൂപ്പർ ഹീറോ രാഹുൽജി രക്ഷയ്ക്ക് എത്തുന്നു, അഭിനയ തീവ്രത നേരിടുന്ന മാധ്യമ പ്രവർത്തകനെ ഭാവി പ്രധാനമന്ത്രി ആശുപത്രിയിലേക്ക് അയയ്ക്കുന്നു….
സീൻ 4 : വീഴ്ചയിൽ നഷ്ടപെട്ട മാധ്യമന്റെ നൈക്കി ഷൂ സുരക്ഷാ ഉദ്യോഗസ്ഥൻ താഴെ നിന്ന് നൈസായി എടുത്ത് ആരും കാണാതെ പിങ്കി മോളുടെ കൈകളിൽ തിരുകുന്നു…
സീൻ 5 : മുത്തശ്ശിയെ വെല്ലുന്ന നടന ചാരുതയോടെ കൊച്ചുമകൾ ഷൂ ഉയർത്തിപിടിച്ച് തകർത്താടുന്നു…
സീൻ 6 : തീർന്നില്ല, മാ മാ മാധ്യമങ്ങൾ പൊടിപ്പും തൊങ്ങലുമായി നാടകം ഗംഭീര ഹിറ്റാകുന്നു…
(കഥ നടക്കുന്ന കാലഘട്ടം 1970കൾ ആയിരുന്നെങ്കിൽ കൂടുതൽ പൊളിക്കുമായിരുന്നു)
ബോബനും മോളിയും അവതരിപ്പിച്ച വയനാടൻ നാടകം പഴയ നസീർ സിനിമകളുടെ Climax ഓർമ്മിപ്പിച്ചു, അത്രയ്ക്ക് ഒറിജിനാലിറ്റി…
Posted by Nilin Kripakaran on Friday, April 5, 2019