ജപ്പാനില്‍ മഴ പെയ്യിക്കുന്നത് കേരളത്തിലെ മേഘങ്ങള്‍ തന്നെ! ‘നിലപാടിലുറച്ച്’ പി.വി അന്‍വര്‍

കൊച്ചി: ജപ്പാനില്‍ മഴ പെയ്യിക്കുന്നത് കേരളത്തിലെ മേഘങ്ങള് തന്നെയെന്ന് ആവര്ത്തിച്ച് നിലമ്പൂര് എംഎല്എയും പൊന്നാനി ലോകസഭാ മണ്ഡലം സ്ഥാനാര്ത്ഥിയുമായ പിവി അന്വര്. നേരത്തെ നിരവധി വിമര്ശനങ്ങള്ക്കും പരിഹാസങ്ങള്ക്കും വിധേയമായ അന്വറിന്റെ പ്രസ്താവനയായിരുന്നു ഇത്. പ്രസ്താവന ആവര്ത്തിച്ചതിന് പിന്നാലെ അന്വര് എം.എല്.എയെ കണക്കിന് പരിഹസിച്ച് സോഷ്യല് മീഡിയയും രംഗത്ത് വന്നിട്ടുണ്ട്. മനോരമ ന്യൂസിന് നല്കിയ അഭിമുഖത്തിലാണ് ഇവിടത്തെ കാര്മേഘങ്ങള് ജപ്പാനില് പോയി മഴ പെയ്യിക്കുന്നുവെന്ന താന് ഉറച്ച് വിശ്വസിക്കുന്നതായി പി.വി അന്വര് ആവര്‍ത്തിച്ചത്.
തെരഞ്ഞെടുപ്പിന് ശേഷം ഇക്കാര്യത്തില്‍ വിശദമായ സംവാദം നടത്താന്‍ തയ്യാറാണെന്നും അന്‍വര്‍ പറഞ്ഞു. ഇത് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടതാണ്, 2002 വരെ നാസയുടെ വെബ്സൈറ്റില്‍ ഇക്കാര്യം ഉണ്ടായിരുന്നു പിന്നീട് ആ വെബ്സൈറ്റ് തന്നെ പോയി അതിന് പിന്നിലുളള താല്‍പര്യങ്ങള്‍ വേറെ പലതുമാണ്. ഇന്ന പരിഹസിക്കുന്നവര്‍ നാളെ മാറ്റി പറയും. ജപ്പാനിലിരിക്കുന്ന ജപ്പാനികള്‍ക്ക് കേരളത്തിലെ അല്ലെങ്കില്‍ ഇന്ത്യയിലെ ജനങ്ങളുടെ കുടിവെളളത്തില്‍ എന്താണ് കാര്യം, അതും പശ്ചിമ ഘട്ടത്തില്‍ മാത്രമാണല്ലോ ജപ്പാന്‍ കുടിവെളള പദ്ധതി ഉളളത് എന്താ മറ്റ് സ്ഥലങ്ങളില്‍ ഇല്ലാത്തത് ഇക്കാര്യം വിശദമായി പരിശോധിക്കേണ്ടതുണ്ട്- അന്‍വര്‍ കൂട്ടിച്ചേര്‍ത്തു.