‘കള്ളവോട്ട് ചെയ്യുന്നത് യഥാര്‍ത്ഥ യു.ഡി.എഫ് രീതിയല്ല’; ബല്‍റാമിനെ തിരിച്ച് ട്രോളി പി.വി അന്‍വര്‍

കൊച്ചി: കോണ്‍ഗ്രസ് എം.എല്‍.എയായ വി.ടി ബല്‍റാമും നിലമ്പൂര്‍ എംഎല്‍എയും പൊന്നാനിയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ പിവി അന്‍വറും തമ്മില്‍ നടക്കുന്ന സോഷ്യല്‍ മീഡിയ യുദ്ധം മുറുകുന്നു. തൃത്താലയിലെ വീടില്ലാത്തവരുടെ ക്ഷേമം അന്വേഷിക്കാന് പോലും സമയമില്ലെന്ന് വി.ടിയെ അന്വര് വിമര്‍ശിച്ചതോടെയാണ് സോഷ്യല്‍ മീഡിയാ പോരിന് തുടക്കമാവുന്നത്. പിന്നീട് കള്ളവോട്ട് വിഷയത്തിലും ഇരുവരും ഇടഞ്ഞു.
യു.ഡി.എഫ് പ്രവര്‍ത്തകര്‍ കള്ളവോട്ട് ചെയ്തതായി ആരോപണം പുറത്തുവന്നതിന് പിന്നാലെ പി.വി അന്‍വര്‍ ഇങ്ങനെ പറയുന്നു, ‘കള്ളവോട്ട് ചെയ്യുന്നത് യഥാര്‍ത്ഥ യു.ഡി.എഫ് രീതിയല്ല. ഈ കാലഘട്ടത്തില്‍ വലത് പക്ഷത്തിന് നേരെ ഇങ്ങനെയൊരു ആക്ഷേപമുയരുന്നത് ഫാഷിസ്റ്റുകള്‍ക്ക് വളമാകും.ഈ സര്‍ക്കാരിന് മുന്‍പ് ഭരിച്ച മുഖ്യന്റെ അഞ്ച് വര്‍ഷത്തെ(സോളാര്‍ ഉള്‍പ്പെടെ)എല്ലാം തികഞ്ഞ ഭരണം മാത്രം മതി ഇരുപതില്‍ ഇരുപത് സീറ്റും വലതുപക്ഷത്തിന് തൂത്തുവാരാന്‍ എന്ന് മനസ്സിലാക്കാന്‍ യു.ഡി.എഫ് പ്രവര്‍ത്തകര്‍ക്ക് കഴിയേണ്ടതാണ്.’- ലെ ആസ്ഥാന ഫേസ് ബുക്ക് ബുദ്ധിജീവി.
നേരത്തെ സിപിഎമ്മിനെതിരെ കള്ളവോട്ട് ആരോപണം പുറത്തുവന്നതിന് പിന്നാലെ വി.ടി ബല്‍റാം ഫെയിസ്ബുക്കില്‍ കുറിച്ച അതേ വാക്കുകളാണ് അന്‍വര്‍ ട്രോളായി ഉപയോഗിച്ചിരിക്കുന്നത്. ബല്‍റാം ട്രോളിന് മറുപടി പറഞ്ഞിട്ടില്ല. ഫേസ്ബുക്കില്‍ നിന്ന് പുറത്തിറങ്ങി, ചുറ്റുമുള്ള സഹജീവികളുടെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ പലര്‍ക്കും സമയമില്ലെന്നും ലൈക്കുകള്‍ വാരിക്കൂട്ടുന്ന തിരക്കിലാണ് അവരെന്നും നേരത്തെ അന്‍വര്‍ ബല്‍റാമിനെതിരെ ആരോപണം ഉന്നയിച്ചിരുന്നു.
"കള്ളവോട്ട് ചെയ്യുന്നത് യഥാർത്ഥ യു.ഡി.എഫ് രീതിയല്ല. ഈ കാലഘട്ടത്തിൽ വലത് പക്ഷത്തിന് നേരെ ഇങ്ങനെയൊരു ആക്ഷേപമുയരുന്നത്…
Posted by PV ANVAR on Friday, May 3, 2019