കാട്ടിലൊളിച്ചിരുന്ന് മാവോയിസ്റ്റുകള്‍ കവണയുദ്ധം നടത്തുന്നതെന്തിന്: കവി റഫീഖ് അഹമ്മദ് ചോദിക്കുന്നു

മാവോയിസ്റ്റ് നേതാവായ സി.പി.ജലീലിനെ പോലീസ് വെടിവെച്ചു കൊലപ്പെടുത്തിയ പശ്ചാത്തലത്തില് ജനാധിപത്യ രാജ്യത്ത് മാവോയിസവും നക്സലിസവും എങ്ങനെ വേരുപിടിക്കുന്നുവെന്ന ചോദ്യവുമായി കവി റഫീഖ് അഹമ്മദ്. സോഷ്യലിസത്തിലും ജനാധിപത്യത്തിലും വിശ്വസിക്കാത്ത ഒരൊറ്റ രാഷ്ട്രീയപ്പാര്ട്ടിയും ഇന്ത്യയിലില്ല. ദരിദ്രരുടെ ഉന്നമനമാണ് തങ്ങളുടെ ലക്ഷ്യം എന്നു പറയാത്ത ഒരു പാര്ട്ടിയും ഇല്ല. എന്നിട്ടും എന്തുകൊണ്ട് നിങ്ങളില് വിശ്വാസമില്ലാതെയാവുന്നു. ആദിവാസികളും അരികു വല്ക്കരിക്കപ്പെട്ടവരും മാവോയിസ്റ്റുകളെപ്പോലുള്ള, നകസലൈറ്റുകളെപ്പോലുള്ള അപ്രായോഗിക മതികളില് എന്തുകൊണ്ട് വിശ്വാസമര്പ്പിക്കുന്നു? തുടങ്ങിയ ചോദ്യങ്ങളും റഫീഖ് അഹമ്മദ് ഉന്നയിക്കുന്നു
 | 
കാട്ടിലൊളിച്ചിരുന്ന് മാവോയിസ്റ്റുകള്‍ കവണയുദ്ധം നടത്തുന്നതെന്തിന്: കവി റഫീഖ് അഹമ്മദ് ചോദിക്കുന്നു

മാവോയിസ്റ്റ് നേതാവായ സി.പി.ജലീലിനെ പോലീസ് വെടിവെച്ചു കൊലപ്പെടുത്തിയ പശ്ചാത്തലത്തില്‍ ജനാധിപത്യ രാജ്യത്ത് മാവോയിസവും നക്‌സലിസവും എങ്ങനെ വേരുപിടിക്കുന്നുവെന്ന ചോദ്യവുമായി കവി റഫീഖ് അഹമ്മദ്. സോഷ്യലിസത്തിലും ജനാധിപത്യത്തിലും വിശ്വസിക്കാത്ത ഒരൊറ്റ രാഷ്ട്രീയപ്പാര്‍ട്ടിയും ഇന്ത്യയിലില്ല. ദരിദ്രരുടെ ഉന്നമനമാണ് തങ്ങളുടെ ലക്ഷ്യം എന്നു പറയാത്ത ഒരു പാര്‍ട്ടിയും ഇല്ല. എന്നിട്ടും എന്തുകൊണ്ട് നിങ്ങളില്‍ വിശ്വാസമില്ലാതെയാവുന്നു. ആദിവാസികളും അരികു വല്‍ക്കരിക്കപ്പെട്ടവരും മാവോയിസ്റ്റുകളെപ്പോലുള്ള, നകസലൈറ്റുകളെപ്പോലുള്ള അപ്രായോഗിക മതികളില്‍ എന്തുകൊണ്ട് വിശ്വാസമര്‍പ്പിക്കുന്നു? തുടങ്ങിയ ചോദ്യങ്ങളും റഫീഖ് അഹമ്മദ് ഉന്നയിക്കുന്നു

പൊട്ടിത്തെറിച്ചു മരിക്കാനും സിറിയന്‍ മരുഭൂമികളില്‍ ആടു മേക്കാനും പോകുന്നവര്‍ക്ക് ഹൂറികളും മദ്യപ്പുഴയുമുള്ള സ്വര്‍ഗം കിട്ടും. അന്യജാതിക്കാരെ ചുട്ടു കൊല്ലുന്ന സംഘിക്ക് ബ്രഹ്മത്തില്‍ വിലയം പ്രാപിച്ച് മോക്ഷം നേടാം. പക്ഷെ വിഡ്ഡികളായ ഈ മാവോയിസ്റ്റുകള്‍ക്ക് എന്തു കിട്ടാനാണ്! ഇവര്‍ എന്തുകൊണ്ട് കാടുകളില്‍ ഒളിഞ്ഞിരുന്ന് ഇന്ത്യാ മഹാരാജ്യത്തിനെതിരെ കവണയുദ്ധം നടത്തുന്നുവെന്നും ഫെയിസ്ബുക്ക് പോസ്റ്റില്‍ റഫീഖ് ചോദിക്കുന്നു.

പോസ്റ്റ് വായിക്കാം

മാവോയിസം എന്നാല്‍ എന്തെന്ന് ആര്‍ക്കറിയാം. മാവോയിസ്റ്റുകളെ തണ്ടര്‍ബോള്‍ട്ട് പോലീസുകാര്‍ അല്ലാതെ ആര് കണ്ടിരിക്കുന്നു? ഇരുപത്താറു വയസ്സുള്ള ഒരു യുവാവ് വെടിയേറ്റു മരിച്ചു എന്നു മാത്രമേ നമുക്കറിയൂ. രാഷ്ട്രീയ കൊലപാതകം അല്ലാത്തതിനാലും തിരഞ്ഞെടുപ്പിനെ ഒരു വിധത്തിലും സ്വാധീനിക്കുന്ന ഒന്നല്ലാത്തതിനാലും ആരും ഒന്നും മിണ്ടാനിടയില്ല. ഒരു ഹര്‍ത്താലും കേരള യാത്രയും ഉണ്ടാവില്ല. ഒരു മുതലയും കണ്ണീര്‍ പൊഴിക്കില്ല. ഡ്യൂപ്പ് അമ്മമാര്‍ നെഞ്ചത്തടിച്ച് കരയില്ല. മങ്ങി മങ്ങി അത് മാഞ്ഞു പോകും.

അയാള്‍ Ak 47 തോക്കു കൊണ്ട് പോലീസിനെ ആക്രമിച്ചു എന്നും ജീവരക്ഷയ്ക്കു വേണ്ടി പോലീസ് തിരിച്ച് വെടിവെച്ചു എന്നുമാണ് പറയുന്നത്. ഭരണഘടനയില്‍ വിശ്വസിക്കുന്ന ഒരു ഉത്തമ പൗരനായ ഞാന്‍ അത് വിശ്വസിക്കുന്നു. ഉള്ള ഒരേയൊരു സംശയം ഇതാണ്.

റാഫേല്‍ വിമാനങ്ങളും അഗ്‌നി മിസൈലും അതി ശക്തമായ സൈനിക ശക്തിയുമുള്ള ഇന്ത്യാ മഹാരാജ്യത്തെ നിലമ്പൂര്‍ കാട്ടിലിരുന്ന് പൊട്ടത്തോക്കു കൊണ്ട് വെടിവെച്ച് തോല്‍പ്പിക്കാം എന്ന് കരുതാന്‍ മാത്രം ബുദ്ധിശൂന്യത എങ്ങനെ ഈ കുട്ടികള്‍ക്ക് ഉണ്ടാവുന്നു? എന്‍ട്രന്‍സ് എക്‌സാം എഴുതി നിഷ്പ്രയാസം ഡോക്ടറോ എഞ്ചിനീയറോ ആകാവുന്ന ഈ കുട്ടികള്‍ ആത്മഹത്യാപരമായ ഇത്തരമൊരു മാര്‍ഗം തെരഞ്ഞെടുക്കുന്നത് എന്തുകൊണ്ടാവാം?

പൊട്ടിത്തെറിച്ചു മരിക്കാനും സിറിയന്‍ മരുഭൂമികളില്‍ ആടു മേക്കാനും പോകുന്നവര്‍ക്ക് ഹൂറികളും മദ്യപ്പുഴയുമുള്ള സ്വര്‍ഗം കിട്ടും. അന്യജാതിക്കാരെ ചുട്ടു കൊല്ലുന്ന സംഘിക്ക് ബ്രഹ്മത്തില്‍ വിലയം പ്രാപിച്ച് മോക്ഷം നേടാം. പക്ഷെ വിഡ്ഡികളായ ഈ മാവോയിസ്റ്റുകള്‍ക്ക് എന്തു കിട്ടാനാണ്! ഇവര്‍ എന്തുകൊണ്ട് കാടുകളില്‍ ഒളിഞ്ഞിരുന്ന് ഇന്ത്യാ മഹാരാജ്യത്തിനെതിരെ കവണയുദ്ധം നടത്തുന്നു?

സോഷ്യലിസത്തിലും ജനാധിപത്യത്തിലും വിശ്വസിക്കാത്ത ഒരൊറ്റ രാഷ്ട്രീയപ്പാര്‍ട്ടിയും ഇന്ത്യയിലില്ല. ദരിദ്രരുടെ ഉന്നമനമാണ് തങ്ങളുടെ ലക്ഷ്യം എന്നു പറയാത്ത ഒരു പാര്‍ട്ടിയും ഇല്ല. എന്നിട്ടും എന്തുകൊണ്ട് നിങ്ങളില്‍ വിശ്വാസമില്ലാതെയാവുന്നു. ആദിവാസികളും അരികു വല്‍ക്കരിക്കപ്പെട്ടവരും മാവോയിസ്റ്റുകളെപ്പോലുള്ള, നകസലൈറ്റുകളെപ്പോലുള്ള അപ്രായോഗിക മതികളില്‍ എന്തുകൊണ്ട് വിശ്വാസമര്‍പ്പിക്കുന്നു? ബൗദ്ധികരായ കമ്മ്യൂണിസ്റ്റുകാരേ, ഫാസിസ ഭീഷണിയില്‍ ജാഗരൂകരായ’ സാംസ്‌കാരിക ധുരന്ധരരേ, മഹാ ജനാധിപത്യ കോണ്‍ഗ്രസ്സുകാരേ, ആര്‍ഷഭാരത ബീജേപ്പികളേ നിങ്ങളെ ഇങ്ങനെ ഒരു ചോദ്യം എപ്പോഴെങ്കിലും അലട്ടുകയുണ്ടായോ. ഉണ്ടാവില്ല. അതു മാത്രമാണ് നിങ്ങളോട് എനിക്കുള്ള അസൂയ.

മാവോയിസം എന്നാൽ എന്തെന്ന് ആർക്കറിയാം. മാവോയിസ്റ്റുകളെ തണ്ടർബോൾട്ട് പോലീസുകാർ അല്ലാതെ ആര് കണ്ടിരിക്കുന്നു? ഇരുപത്താറു…

Posted by Rafeeq Ahamed on Friday, March 8, 2019