താക്കോല്‍ തന്ത്രിയുടെ കോന്തലയില്‍; മുഖ്യമന്ത്രിയെ വെല്ലുവിളിച്ച് രാഹുല്‍ ഈശ്വര്‍; വീഡിയോ

കൊച്ചി: മുഖ്യമന്ത്രിയുടെയും സിപിഎമ്മിന്റെയും ഒത്താശയോടെയാണ് ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിച്ചതെന്നും മുഖ്യമന്ത്രി ഹിന്ദുക്കളെ വഞ്ചിച്ചെന്നുമാണ് രാഹുല്‍ ആരോപിക്കുന്നത്. വിശ്വാസികളെ തെറ്റിധരിപ്പിച്ചാണ് രാത്രിയില്‍ യുവതികളെ പോലീസ് മല കയറ്റിയത്. ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് എന്നാണ് ചോദിച്ചവരോട് പറഞ്ഞത്. മുഖ്യമന്ത്രിയുടെ അനുമതിയോടെയാണ് ദേവസ്വം ബോര്‍ഡ് സാവകാശഹര്‍ജി സമര്‍പ്പിച്ചത്. എന്നിട്ടും പോലീസും സര്‍ക്കാരും യുവതീപ്രവേശനത്തിന് ഒത്താശ ചെയ്തു.
പ്രധാനമന്ത്രിയടക്കം ശബരിമല വിഷയത്തില്‍ കഴിഞ്ഞദിവസം അഭിപ്രായമറിയിച്ചിരുന്നു. ഇതിനിടെയാണ് യുവതികളെ പ്രവേശിപ്പിച്ചത്. എന്നാല്‍ ഇതൊന്നും ജനുവരി 22ന് നടക്കുന്ന കേസിനെ ബാധിക്കില്ലെന്നാണ് വിശ്വാസമെന്നും ലൈവില്‍ രാഹുല്‍ ഈശ്വര്‍ പറഞ്ഞു.
Posted by Rahul Easwar on Wednesday, January 2, 2019