ശബരിമലയില്‍ ‘യുദ്ധത്തിന് തയ്യാറെടുത്ത് രാഹുല്‍ ഈശ്വര്‍; ‘ഭക്തര്‍ക്ക്’ വോക്കി ടോക്കികള്‍ നല്‍കും!

ശബരിമലയില് 'യുദ്ധ'ത്തിന് തയ്യാറെടുക്കുകയാണെന്ന് രാഹുല് ഈശ്വര്. ഇന്സ്റ്റഗ്രാമിലാണ് രാഹുല് 'യുദ്ധ സന്നാഹങ്ങള്' വെളിപ്പെടുത്തിയത്. 'ഭക്തര്ക്ക്' ആശയവിനിമയത്തിനായി വോക്കി ടോക്കികള് നല്കുമെന്നും രാഹുല് വ്യക്തമാക്കുന്നു. വോക്കി ടോക്കികളുമായി നില്ക്കുന്ന ചിത്രത്തിനൊപ്പമാണ് രാഹുല് ഈ അവകാശവാദങ്ങള് ഉന്നയിക്കുന്നത്.
 | 

ശബരിമലയില്‍ ‘യുദ്ധത്തിന് തയ്യാറെടുത്ത് രാഹുല്‍ ഈശ്വര്‍; ‘ഭക്തര്‍ക്ക്’ വോക്കി ടോക്കികള്‍ നല്‍കും!

ശബരിമലയില്‍ ‘യുദ്ധ’ത്തിന് തയ്യാറെടുക്കുകയാണെന്ന് രാഹുല്‍ ഈശ്വര്‍. ഇന്‍സ്റ്റഗ്രാമിലാണ് രാഹുല്‍ ‘യുദ്ധ സന്നാഹങ്ങള്‍’ വെളിപ്പെടുത്തിയത്. ‘ഭക്തര്‍ക്ക്’ ആശയവിനിമയത്തിനായി വോക്കി ടോക്കികള്‍ നല്‍കുമെന്നും രാഹുല്‍ വ്യക്തമാക്കുന്നു. വോക്കി ടോക്കികളുമായി നില്‍ക്കുന്ന ചിത്രത്തിനൊപ്പമാണ് രാഹുല്‍ ഈ അവകാശവാദങ്ങള്‍ ഉന്നയിക്കുന്നത്.

ഏഴു ദിവസത്തെ ജയില്‍ വാസത്തിനും ആറു ദിവസത്തെ നിരാഹാര സത്യഗ്രഹത്തിനും ശേഷം പുതിയൊരു യുദ്ധത്തിന് തയ്യാറായിരിക്കുകയാണെന്നാണ് പോസ്റ്റില്‍ രാഹുല്‍ ഈശ്വര്‍ പറയുന്നത്. ശബരിമലയില്‍ യുവതികളുടെ പ്രവേശനം തടയുന്നതിനായി സന്നിധാനത്ത് സ്വയം മുറിവേല്‍പ്പിച്ച് രക്തം വീഴ്ത്തി അശുദ്ധി വരുത്താന്‍ പദ്ധതിയിട്ടിരുന്നതായി രാഹുല്‍ ഈശ്വര്‍ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു.