മീ ടൂ ആരോപണം തള്ളുന്നുവെന്ന് രാഹുല്‍ ഈശ്വര്‍; ആരോപണങ്ങള്‍ക്ക് പിന്നില്‍ ഫെമിനിസ്റ്റ് ഗൂഢാലോചന

തിരുവനന്തപുരം: തനിക്കെതിരെ ഉയര്‍ന്ന മീ ടൂ ആരോപണം തള്ളുന്നുവെന്ന് രാഹുല്‍ ഈശ്വര്‍. ആരോപണങ്ങള്‍ക്ക് പിന്നില്‍ മഹിഷികള്‍ എന്ന് വിശേഷിപ്പിക്കാവുന്ന ഫെമിനിസ്റ്റ് ഗൂഢാലോചനയാണെന്നും ശബരിമല ധര്‍മ സമരത്തെ തകര്‍ക്കാനുള്ള ശ്രമമാണ് ഇതെന്നും രാഹുല്‍ ഫെയിസ്ബുക്ക് ലൈവില്‍ പറഞ്ഞു.
തനിക്കെതിരെ കുറച്ചു ദിവസങ്ങളായി ചില ആരോപണങ്ങള്‍ ഉയര്‍ന്നു വരുന്നു. മീ ടു എന്നത് സ്ത്രീകളുടെ വേദന തുറന്നുപറയാനുള്ള അവസരമാണ് അതില്‍ ചില അഭിപ്രായ വ്യത്യാസങ്ങളോടെ പിന്തുണ നല്കുന്നു. സിനിമാ നടന് ജിതേന്ദ്ര 45 വര്‍ഷങ്ങള്‍ക്ക് മുമ്പ് മിസ് ബിഹേവ് ചെയ്തു എന്ന് ഒരു സ്ത്രീ മീ ടു ആരോപണം ഉന്നയിച്ചു. എന്നാല്‍ ഇത്തരം ആരോപണങ്ങളെ എങ്ങനയാണ് പ്രതിരോധിക്കുക. എനിക്കെതിരെയുള്ള ആരോപണം 15 വര്‍ഷം മുമ്പ് മോശമായി പെരുമാറിയെന്നാണ്.
ഇത്തരം വ്യാജ ആരോപണങ്ങള്‍ ഏല്‍ക്കേണ്ടി വന്നാല്‍ എങ്ങനെയാണ് അല്ല എന്ന് തെളിയിക്കാനാവുക. നാളെ നമ്മുടെ അച്ചനും ജേഷ്ടനും അനുജനുമെതിരെ ഇല്ലാത്ത ഒരു ആരോപണം വന്നാല്‍ അതിനോട് എങ്ങനെയാണ് പ്രതികരിക്കുകയെന്നും രാഹുല്‍ ചോദിക്കുന്നു. തന്ത്രി കുടുംബവുമായി ബന്ധമില്ല എന്ന ആരോപണത്തില്‍ തന്റെ മുത്തശ്ശിയും അമ്മയും ഭാര്യയും ചേര്‍ന്ന് വാര്‍ത്താക്കുറിപ്പ് ഇറക്കുമെന്നും രാഹുല്‍ പറഞ്ഞു.
വീഡിയോ കാണാം
Posted by Rahul Easwar on Sunday, October 28, 2018