വയനാട്ടിലെ പ്രളയ ദുരിതാശ്വാസത്തിന് സഹായം അഭ്യര്‍ത്ഥിച്ച് രാഹുല്‍ ഗാന്ധി

വയനാട്ടിലെ പ്രളയദുരിതാശ്വാസത്തിന് സഹായം അഭ്യര്ത്ഥിച്ച് രാഹുല് ഗാന്ധി.
 | 
വയനാട്ടിലെ പ്രളയ ദുരിതാശ്വാസത്തിന് സഹായം അഭ്യര്‍ത്ഥിച്ച് രാഹുല്‍ ഗാന്ധി

കല്‍പറ്റ: വയനാട്ടിലെ പ്രളയദുരിതാശ്വാസത്തിന് സഹായം അഭ്യര്‍ത്ഥിച്ച് രാഹുല്‍ ഗാന്ധി. ട്വിറ്റര്‍ സന്ദേശത്തിലാണ് അഭ്യര്‍ത്ഥന. പ്രളയദുരിതം അനുഭവിക്കുന്ന വയനാടിലെ രക്ഷാദൗത്യങ്ങളില്‍ പങ്കുചേരണമെന്ന് എല്ലാ കോണ്‍ഗ്രസ് പ്രവര്‍ത്തകരോടും നേതാക്കളോടും കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ സന്നദ്ധ സംഘടനകളോടും അഭ്യര്‍ത്ഥിക്കുന്നുവെന്ന് ട്വീറ്റില്‍ രാഹുല്‍ പറയുന്നു.

ദുരന്തബാധിതര്‍ക്ക് വേണ്ട സാമ്പത്തിക സഹായം സംസ്ഥാന സര്‍ക്കാര്‍ ഉടന്‍ നല്‍കുമെന്ന് പ്രതീക്ഷിക്കുന്നു. മുഖ്യമന്ത്രി പിണറായി വിജയനുമായി പ്രളയത്തിന്റെ ഗൗരവത്തെക്കുറിച്ച് സംസാരിച്ചു. വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലെ കളക്ടര്‍മാരുമായി സംസാരിച്ച് മുന്‍കരുതലുകള്‍ വിലയിരുത്തിയെന്നും രാഹുല്‍ പറഞ്ഞു.

വയനാട് ലോക്‌സഭാ മണ്ഡലത്തില്‍പ്പെട്ട പ്രദേശങ്ങളിലാണ് മഴയില്‍ കനത്ത നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. നിലമ്പൂരില്‍ വീടുകളില്‍ വെള്ളം കയറിയതിനെത്തുടര്‍ന്ന് നിരവധി പേരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി.