ഹസ്തദാനം നല്‍കിയ ഉണ്ണിത്താനോട് വോട്ട് എതിര്‍ സ്ഥാനാര്‍ത്ഥിക്കെന്ന് വോട്ടര്‍; വീഡിയോ

ബിരിക്കുളത്ത് വോട്ടര്മാരെ നേരിട്ട് കാണാനെത്തിയ യു.ഡി.എഫ് സ്ഥാനാര്ത്ഥി രാജ്മോഹന് ഉണ്ണിത്താന് കൈ നല്കിയ ശേഷം പിന്തുണ എതിര് സ്ഥാനാര്ത്ഥിക്കാണെന്ന് വോട്ടര് തുറന്നടിച്ചു.
 | 
ഹസ്തദാനം നല്‍കിയ ഉണ്ണിത്താനോട് വോട്ട് എതിര്‍ സ്ഥാനാര്‍ത്ഥിക്കെന്ന് വോട്ടര്‍; വീഡിയോ

കാസര്‍ഗോഡ്: ലോക്‌സഭാ തെരഞ്ഞൈടുപ്പ് പ്രചാരണ പരിപാടികള്‍ ചൂടുപിടിക്കുന്നതിനിടെ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി കാസര്‍ഗോഡ് യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയുടെ വോട്ടഭ്യര്‍ത്ഥന. കാസര്‍കോട് ബിരിക്കുളത്ത് വോട്ടര്‍മാരെ നേരിട്ട് കാണാനെത്തിയ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി രാജ്‌മോഹന്‍ ഉണ്ണിത്താന് കൈ നല്‍കിയ ശേഷം പിന്തുണ എതിര്‍ സ്ഥാനാര്‍ത്ഥിക്കാണെന്ന് വോട്ടര്‍ തുറന്നടിച്ചു. ചുറ്റുമുണ്ടായിരുന്ന ക്യാമറകള്‍ ഇത് പിടിച്ചെടുത്തതോടെ സംഭവം നവമാധ്യമങ്ങളില്‍ ശ്രദ്ധ നേടുകയും ചെയ്തു.

സ്വയം പരിചയപ്പെടുത്തി വോട്ടര്‍മാരോട് പിന്തുണ തേടുകയായിരുന്നു ഉണ്ണിത്താന്‍ ഒരു യുവാവിനടുത്തെത്തി വോട്ട് ചോദിക്കുന്നതിനിടയിലാണ് സംഭവം. സ്ഥാനാര്‍ത്ഥിക്ക് കൈകൊടുത്ത ശേഷം ”വോട്ട് സതീഷേട്ടനായിരിക്കും..” എന്നായിരുന്നു വോട്ടറുടെ പ്രതികരണം. രസകരമായ മറുപടിയുമായി ഉണ്ണിത്താന്‍ തിരിച്ചടിച്ചു. ”അതിനെന്താ സംശയം, അത് നിങ്ങളുടെ മൗലികാവകാശമല്ലേ.. അങ്ങനെത്തന്നെയേ ചെയ്യാവൂ..” എന്നായിരുന്നു മറുപടി. അങ്ങനെയെ ചെയ്യൂവെന്ന് വോട്ടര്‍ തിരിച്ചു പറയുന്നതും ദൃശ്യങ്ങളിലുണ്ട്. സംഭവം എന്തായാലും സോഷ്യല്‍ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു.

വീഡിയോ കാണാം.

https://www.facebook.com/babeesh.thayyil/videos/vb.100002915780163/2090492411057931/?type=2&video_source=user_video_tab