ലൈംഗികമായി പീഡിപ്പിച്ചത് തുറന്നു പറഞ്ഞു; പെണ്‍കുട്ടിക്ക് രജേഷ് പോളിന്റെ ഭീഷണിയെന്ന് പരാതി

കൊച്ചി: പത്താം ക്ലാസില് പഠിച്ചുകൊണ്ടിരുന്നപ്പോള് ലൈംഗികമായി പീഡിപ്പിക്കപ്പെട്ട വിവരം ഫെയിസ്ബുക്കില് തുറന്നെഴുതിയ പെണ്കുട്ടിയെ ഭീഷണിപ്പെടുത്തിയെന്ന് പരാതി. രജേഷ് പോള് എന്നയാള് ലൈംഗികമായി പീഡിപ്പിച്ചുവെന്നായിരുന്നു പെണ്കുട്ടി എഴുതിയത്. രജേഷ് രജേഷ് എന്ന പ്രൊഫൈലില് നിന്നാണ് തനിക്ക് ഭീഷണി സന്ദേശം ലഭിച്ചതെന്ന് പെണ്കുട്ടി ഫെയിസ്ബുക്ക് പോസ്റ്റില് പറഞ്ഞു. രണ്ട് വോയ്സ് റെക്കോര്ഡുകളാണ് ലഭിച്ചതെന്നും കാണിച്ചുതരാം എന്ന ഭാവത്തിലുള്ള സന്ദേശങ്ങളായിരുന്നു ഇതെന്നും പെണ്കുട്ടി വ്യക്തമാക്കി. കോഴിക്കോട് വെച്ചു നടന്ന അമാനവ സംഗമത്തിന്റെ സംഘാടകരില് ഒരാളായിരുന്നു രജേഷ് പോള്. അച്ഛനും അമ്മയും ജയിലിലായതിനാല്
 | 

ലൈംഗികമായി പീഡിപ്പിച്ചത് തുറന്നു പറഞ്ഞു; പെണ്‍കുട്ടിക്ക് രജേഷ് പോളിന്റെ ഭീഷണിയെന്ന് പരാതി

കൊച്ചി: പത്താം ക്ലാസില്‍ പഠിച്ചുകൊണ്ടിരുന്നപ്പോള്‍ ലൈംഗികമായി പീഡിപ്പിക്കപ്പെട്ട വിവരം ഫെയിസ്ബുക്കില്‍ തുറന്നെഴുതിയ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിയെന്ന് പരാതി. രജേഷ് പോള്‍ എന്നയാള്‍ ലൈംഗികമായി പീഡിപ്പിച്ചുവെന്നായിരുന്നു പെണ്‍കുട്ടി എഴുതിയത്. രജേഷ് രജേഷ് എന്ന പ്രൊഫൈലില്‍ നിന്നാണ് തനിക്ക് ഭീഷണി സന്ദേശം ലഭിച്ചതെന്ന് പെണ്‍കുട്ടി ഫെയിസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

രണ്ട് വോയ്‌സ് റെക്കോര്‍ഡുകളാണ് ലഭിച്ചതെന്നും കാണിച്ചുതരാം എന്ന ഭാവത്തിലുള്ള സന്ദേശങ്ങളായിരുന്നു ഇതെന്നും പെണ്‍കുട്ടി വ്യക്തമാക്കി. കോഴിക്കോട് വെച്ചു നടന്ന അമാനവ സംഗമത്തിന്റെ സംഘാടകരില്‍ ഒരാളായിരുന്നു രജേഷ് പോള്‍. അച്ഛനും അമ്മയും ജയിലിലായതിനാല്‍ ഇടക്ക് തന്നെയും സഹോദരിയെയും സന്ദര്‍ശിക്കാന്‍ എത്തുമായിരുന്ന രജേഷിന്റ വീട്ടില്‍ അവധി ദിവസങ്ങളില്‍ തങ്ങുമായിരുന്നു. അതിനിടയിലാണ് താന്‍ പീഡിപ്പിക്കപ്പെട്ടതെന്നാണ് പെണ്‍കുട്ടി തുറന്നെഴുതിയത്.

രജേഷിനെതിരെ വേറെയും വെളിപ്പെടുത്തലുകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായിരുന്നു. പുതിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ ഇയാള്‍ക്കെതിരെ പോലീസില്‍ പരാതികള്‍ ലഭിച്ചിട്ടുണ്ട്. പോക്‌സോ നിയമത്തിലെ വകുപ്പുകള്‍ അനുസരിച്ച് ഇയാള്‍ക്കെതിരെ കേസെടുക്കണമെന്നാണ് ആവശ്യം.