സക്സസ് കിഡിന് ഇന്റർനെറ്റ് പൗരൻമാരുടെ സഹായം
ലണ്ടൻ: 2007 ആഗസ്റ്റിൽ സോഷ്യൽ മീഡിയകളിലൂടെ പ്രചരിച്ച 11മാസം പ്രായമുളള ഒരു കുഞ്ഞിന്റെ ചിത്രം ഓർക്കുന്നില്ലേ, നെറ്റിലൂടെയുളള ഈ മണൽക്കൊട്ടാരങ്ങളെ താൻ വെറുക്കുന്നു എന്നൊരു പ്രസ്താവനയുമായി. ഒടുവിൽ നെറ്റിസൺസ് സാമിയെന്ന ആ കുഞ്ഞിനെ സക്സസ് കിഡായി പ്രഖ്യാപിച്ചു. അതേ വിജയക്കുഞ്ഞിന് വേണ്ടി വീണ്ടും നെറ്റിലെ ലോകം ഒന്നിക്കുന്നു.
സാമിയുടെ കുടുംബത്തിന് ഇപ്പോൾ ഇന്റർനെറ്റ് കൂട്ടായ്മയുടെ സഹായം വേണം.
സാമിയുടെ അച്ഛന്റെ വൃക്കകൾ രണ്ടും മാറ്റി വയ്ക്കാനാണ് സഹായം. അതിനു വേണ്ടി സാമിയുടെ അമ്മ ലാമി റോബെർ്ട്ടസൺ ഗ്രിനർ ഗോ ഫണ്ട് മി എന്നൊരു പേജ് തുടങ്ങി. അത്ഭുതകരമായ പ്രതികരണമാണ് ഇതിന് ലഭിച്ചത്. 75000 അമേരിക്കൻ ഡോളറാണ് ഒരാഴ്ചകൊണ്ട് ഒഴുകിയെത്തിയത്. എന്നാൽ പ്രതീക്ഷകളേയും കവച്ചുവച്ചുകൊണ്ട് ഇത് 83475 ഡോളറായി ഉയർന്നു.
തീർന്നില്ല, തങ്ങളുടെ വൃക്ക പരിശോധിച്ച് അനുയോജ്യമെങ്കിൽ തെരഞ്ഞെടുത്ത് കൊളളാനും ചിലർ തയാറായി. മുന്നോട്ട് വന്നു. കൂടാതെ എല്ലാവരും തങ്ങളുടെ പ്രാർത്ഥനകളും ആശംസകളും അറിയിക്കുന്നുണ്ട്. സാമി ഒരിക്കൽ കൂടി വിജയക്കുഞ്ഞാകുമോ എന്ന ആകാംക്ഷയിലാണ് നെറ്റിസൺസ്.