‘ആ കുരിശില്‍ ആരും തൊടില്ല’; ശശികലയ്ക്ക് മറുപടിയുമായി മുന്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍

കൊച്ചി: ശ്രീമൂല നഗരം പഞ്ചായത്തിലെ റോഡിന് നടുവിലുള്ള കുരിശിനെ പരിഹസിച്ച് പോസ്റ്റിട്ട ഹിന്ദു ഐക്യവേദി നേതാവ് കെ.പി ശശികലയ്ക്ക് മറുപടിയുമായി മുന്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍. കുരിശിന്റെ ചിത്രം പോസ്റ്റ് ചെയ്ത ശേഷം നടുവിലുള്ള ചിഹ്നം എന്തിനെ സൂചിപ്പിക്കുന്നുവെന്നായിരുന്നു ശശികല പരിഹസിച്ചത്. പിന്നാലെ പോസ്റ്റിന് കീഴെ സംഘപരിവാര്‍ അനുകൂലികള്‍ കുരിശിനെതിരെ രംഗത്ത് വന്നു. കുരിശ് എത്രയും പെട്ടെന്ന് മാറ്റണമെന്ന് ചിലര്‍ അഭിപ്രായപ്പെട്ടു. എന്നാല്‍ മറ്റു ചിലര്‍ കുരിശ് പൊളിച്ചുമാറ്റുമെന്ന് ഭീഷണി മുഴക്കുകയും നിരവധി വിദ്വേഷ പ്രസ്താവനകള്‍ നടത്തുകയും ചെയ്തു.
പിന്നാലെയാണ് ശശികലയ്ക്ക് മറുപടിയായി മുന്‍ ആര്‍.എസ്.എസ് സ്വയം സേവകനും ശ്രീമൂല നഗരം പഞ്ചായത്ത് സ്വദേശിയുമായ ഉദയ് ചന്ദ്ര മേനോന്‍ രംഗത്ത് വന്നത്. ശശികലയ്ക്ക് സോഷ്യല്‍ മീഡിയയില്‍ അയച്ച സന്ദേശം അദ്ദേഹം പിന്നീട് കുറിപ്പായി എഴുതുകയായിരുന്നു. ശശികല പരിഹസിച്ച കുരിശിന്റെ ചരിത്രപരവും സാമൂഹികപരവുമായ പ്രത്യേകതകളും പ്രാധാന്യവും വ്യക്തമാക്കുന്നതാണ് ഉദയ് ചന്ദ്രന്റെ മറുപടി. മാത്രമല്ല പ്രദേശവാസികള്‍ക്ക് റോഡിലുള്ള കുരിശ് യാതൊരു ബുദ്ധിമുട്ടും ഇതുവരെ ഉണ്ടാക്കിയിട്ടില്ലെന്നും അദ്ദേഹം കുറിക്കുന്നു.
മതവുമായി ബന്ധം നിലനില്‍ക്കുമ്പോള്‍ തന്നെ സമീപത്തെ പള്ളിയും കുരിശും നാട്ടുകാരുടെയാണെന്നും ഉദയ് കുറിക്കുന്നു. പാഞ്ചാലിമേട്ടിലെ കുരിശ് വിവാദത്തിന്റെ തുടര്‍ച്ചയായിട്ടാണ് ശശികല ഇത്തരം പരിഹാസങ്ങളുമായി രംഗത്ത് വന്നിരിക്കുന്നതെന്നാണ് സൂചന. പാഞ്ചാലിമേട്ടില്‍ സന്ദര്‍ശനം നടത്താന്‍ ശശികല എത്തിയെങ്കിലും പോലീസ് തടഞ്ഞ് മടക്കി അയക്കുകയായിരുന്നു. മറുപടി പുറത്തുവന്നതിന് പിന്നാലെ ശശികലയ്‌ക്കെതിരെ ട്രോളുകളും പ്രത്യക്ഷപ്പെടുന്നുണ്ട്.
പോസ്റ്റിന്റെ പൂര്‍ണരൂപം.