നരേന്ദ്ര മോഡിയുടെ ‘മകൾക്കൊപ്പം സെൽഫി’ക്യാമ്പെയ്‌ന് സച്ചിന്റെ പിന്തുണ
മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോഡി തുടക്കമിട്ട മകൾക്കൊപ്പം സെൽഫി ക്യാമ്പെയിന് പിന്തുണയുമായി മാസ്റ്റർ ബ്ലാസ്റ്റർ സച്ചിൻ തെണ്ടുൽക്കർ. മകൾ സാറയ്ക്കൊപ്പമുള്ള സെൽഫി സച്ചിൽ തന്റെ ഫേസ്ബുക്ക് പേജിലും ട്വിറ്റർ പേജിലും പോസ്റ്റു ചെയ്തു. കേന്ദ്രമന്ത്രി സ്മൃതി ഇറാനി ഉൾപ്പെടെ നിരവധി പേരാണ് മകൾക്കൊപ്പമുള്ള സെൽഫി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുന്നത്.
ഇന്ത്യൻ ക്രിക്കറ്റ് താരം ശിഖർ ധവാനും ക്യാമ്പെയിന് പിന്തുണയുമായി തന്റെ മക്കൾക്കൊപ്പമുള്ള ചിത്രം ട്വിറ്റർ പേജിൽ പോസ്റ്റു ചെയ്തു. എന്നാൽ സെൽഫി ചിത്രമായിരുന്നില്ല ധവാൻ പോസ്റ്റു ചെയ്തത്. ഇതിന് പിന്നാലെ ചിത്രത്തെ പരിഹസിച്ച് നിരവധി ട്രോളുകളുമെത്തി.
പെൺകുട്ടികളുടെ ശാക്തീകരണത്തിനായി അച്ഛന്മാർ അവരുടെ പെൺമക്കൾക്കൊപ്പം നിന്ന് സെൽഫിയെടുത്ത് #selfiewithdaughter എന്ന ഹാഷ് ടാഗിൽ പോസ്റ്റ് ചെയ്യാൻ പ്രധാനമന്ത്രി ആകാശവാണിയിലെ മൻ കി ബാത് പരിപാടിയിലൂടെ ആഹ്വാനം ചെയ്തിരുന്നു. ക്യാമ്പെയ്‌നെ പിന്തുണയ്ക്കുന്നതിനൊപ്പം പരിഹസിച്ചും നിരവധി പേർ രംഗത്തെത്തിയിരുന്നു.
Selfie with my daughter Sara #BetiBachao pic.twitter.com/0byTeBZFnp
— sachin tendulkar (@sachin_rt) July 2, 2015
@WhiteHouse Hon.@narendramodi 's #SelfieWithDaughter finds support. pic.twitter.com/3Qg4HnZUES
— Smriti Z Irani (@smritiirani) July 2, 2015
Daddy's Girls #SelfieWithDaughter pic.twitter.com/aZ3daj7U8a
— Shikhar Dhawan (@SDhawan25) June 30, 2015