മരിക്കേണ്ടി വന്നാലും ‘കുല’സ്ത്രീകള്‍ പുറത്തിറങ്ങാതിരിക്കുക; ഫാനിയില്‍ മുന്നറിയിപ്പ് നല്കി സന്ദീപാനന്ദ ഗിരി

പ്രളയത്തിനു ശേഷം വര്‍ഗ്ഗീയതയില്‍ ഭിന്നിച്ച മലയാളികളെ ഫാനി മുന്നറിയിപ്പില്‍ ട്രോളി സ്വാമി സന്ദീപാനന്ദ ഗിരി. തിങ്കളാഴ്ച യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നതിനാല്‍ എല്ലാവരും അവരവരുടെ ജാതി, മത സര്‍ട്ടിഫിക്കറ്റുകള്‍ കയ്യില്‍ കരുതുകയെന്ന് സന്ദീപാനന്ദ ഗിരി ഫെയിസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. മരിക്കേണ്ടി വന്നാലും കുലസ്ത്രീകള്‍ പുറത്തിറങ്ങാതിരിക്കുക, നൈഷ്ഠികതയുള്ളതാണ്. രക്ഷിക്കാന്‍ വരുന്നവരുടെ ജാതി, മതം തിരക്കി മാത്രം കൈപിടിക്കുകയെന്നും സന്ദീപാനന്ദ ഗിരി പോസ്റ്റില്‍ പറയുന്നു. രക്ഷാപ്രവർത്തനം നടത്തുന്നവരുടെ ശ്രദ്ധയിലേക്ക് വല്ല മൃതദേഹവും കണ്ടാൽ ആ മൃതശരീരം ഏത് മതത്തിലുള്ളതെന്നറിയാൻ …. ള്ളേച്ചനെ വിവരമറിയിക്കുകയെന്ന് കമന്ബോക്സിലും സന്ദീപാനന്ദ ഗിരി കുറിച്ചു.
പോസ്റ്റ് വായിക്കാം
ശ്രദ്ധിക്കുക. ‘ഫാനി’ ചുഴലിക്കാറ്റും മഴയും കേരളത്തിലേക്ക് .
തിങ്കളാഴ്ച്ച (29/04/2019 )മുതല്‍ യെല്ലൊ അലര്‍ട്ട്
#എല്ലാപേരും മുന്നറിയിപ്പുകള്‍ പാലിക്കുക.
1- എല്ലാവരും അവരവരുടെ ജാതി, മത സര്‍ട്ടിഫികള്‍ കയ്യില്‍ കരുതുക.
2- രക്ഷിക്കാന്‍ വരുന്നവരുടെ ജാതി, മതം തിരക്കി മാത്രം കൈ പിടിക്കുക.
3- മത ഗ്രന്ഥങ്ങള്‍ കയ്യില്‍ കരുതുക.
4- മരിക്കുമെന്നുറപ്പുണ്ടെങ്കിലും ആചാര ലംഘനങ്ങള്‍ നടത്താതിരിക്കുക.
5- നമ്മെ നമ്മുടെ മതക്കാര്‍ മാത്രം രക്ഷിച്ചാല്‍ മതിയെന്ന്,
കഴിയുമെങ്കില്‍ ഒരു ബോര്‍ഡ് എഴുതി പ്രദര്‍ശിപ്പിക്കുക.
ആശയ കുഴപ്പം ഒഴിവാക്കാന്‍ ഇത് സഹായിക്കും.
6- മരിക്കേണ്ടി വന്നാലും ‘കുല’സ്ത്രീകള്‍ പുറത്തിറങ്ങാതിരിക്കുക.
നൈഷ്ഠികത ഉള്ളതാണ്.
7- ആരും ഹെല്പ് ലൈന്‍ നമ്പറുകളില്‍ വിളിക്കരുത്.
എല്ലാവരെയും അവരവരുടെ ദൈവം രക്ഷിക്കും.
Share maximum
ശ്രദ്ധിക്കുക. "ഫാനി" ചുഴലിക്കാറ്റും മഴയും കേരളത്തിലേക്ക് . തിങ്കളാഴ്ച്ച (29/04/2019 )മുതൽ യെല്ലൊ അലർട്ട്#എല്ലാപേരും …
Posted by Swami Sandeepananda Giri on Saturday, April 27, 2019