‘മതമേതായാലും തട്ടിപ്പ് നന്നായാല്‍ മതി’; അനുഭാവികളെ പര്‍ദ്ദ ധരിപ്പിച്ച് പ്രചാരണം നടത്തിയ ബി.ജെ.പിയെ ട്രോളി സന്ദീപാനന്ദഗിരി

ബി.ജെ.പിക്കെതിരെ മീഡിയ ട്രോളുമായി സ്വമി സന്ദീപാനന്ദഗിരി. പര്ദ്ദധാരികളായ ചില സ്ത്രീകള് ബി.ജെ.പിയുടെ കൊടി പതിച്ച തുണി അണിഞ്ഞ് തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്ന ചിത്രങ്ങള് കഴിഞ്ഞ ദിവസം സോഷ്യല് മീഡിയയില് വ്യാപകമായി പ്രചരിച്ചിരുന്നു. മുസ്ലിം ഭൂരിപക്ഷ മേഖലകളില് പോലും ബി.ജെ.പിക്ക് അനുഭാവികള് ഉണ്ടെന്ന് കാണിച്ച് സംഘപരിവാര് ഗ്രൂപ്പുകളാണ് ഇത്തരം ചിത്രങ്ങള് പ്രചരിപ്പിക്കുന്നത്. ഇതിലൊരു ചിത്രം പോസ്റ്റ് ചെയ്തുകൊണ്ടാണ് ബി.ജെ.പിയെ സന്ദീപാന്ദഗിരി ട്രോളിയത്. ചിത്രത്തില് ബി.ജെ.പി അനുഭാവിയായി പര്ദ്ദ ധരിച്ച് നടക്കുന്ന സ്ത്രീയുടെ നെറ്റിയിലുള്ള പൊട്ട് ചിത്രത്തില് വ്യക്തമായി കാണാന് കഴിയും.
 | 
‘മതമേതായാലും തട്ടിപ്പ് നന്നായാല്‍ മതി’; അനുഭാവികളെ പര്‍ദ്ദ ധരിപ്പിച്ച് പ്രചാരണം നടത്തിയ ബി.ജെ.പിയെ ട്രോളി സന്ദീപാനന്ദഗിരി

കൊച്ചി: ബി.ജെ.പിക്കെതിരെ മീഡിയ ട്രോളുമായി സ്വമി സന്ദീപാനന്ദഗിരി. പര്‍ദ്ദധാരികളായ ചില സ്ത്രീകള്‍ ബി.ജെ.പിയുടെ കൊടി പതിച്ച തുണി അണിഞ്ഞ് തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്ന ചിത്രങ്ങള്‍ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. മുസ്ലിം ഭൂരിപക്ഷ മേഖലകളില്‍ പോലും ബി.ജെ.പിക്ക് അനുഭാവികള്‍ ഉണ്ടെന്ന് കാണിച്ച് സംഘപരിവാര്‍ ഗ്രൂപ്പുകളാണ് ഇത്തരം ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നത്. ഇതിലൊരു ചിത്രം പോസ്റ്റ് ചെയ്തുകൊണ്ടാണ് ബി.ജെ.പിയെ സന്ദീപാന്ദഗിരി ട്രോളിയത്. ചിത്രത്തില്‍ ബി.ജെ.പി അനുഭാവിയായി പര്‍ദ്ദ ധരിച്ച് നടക്കുന്ന സ്ത്രീയുടെ നെറ്റിയിലുള്ള പൊട്ട് ചിത്രത്തില്‍ വ്യക്തമായി കാണാന്‍ കഴിയും.

ചിത്രത്തിന് അടികുറിപ്പായി മതമേതായാലും തട്ടിപ്പ് നന്നായാല്‍ മതിയെന്നും സന്ദീപാന്ദ ഗിരി ഫെയിസ്ബുക്കില്‍ കുറിച്ചു. സ്വന്തം അനുഭാവികളെ പര്‍ദ്ദ അണിയിച്ച് ബി.ജെ.പി പ്രചാരണം നടത്തി ഇതോടെ ബി.ജെ.പി വെട്ടിലായിരിക്കുകയാണ്. പര്‍ദ്ദ ധരിപ്പിച്ചപ്പോള്‍ സിന്ദൂരക്കുറി മായ്ക്കാന്‍ പറന്നതാണ് ബി.ജെ.പിയെ വെട്ടിലാക്കിയിരിക്കുന്നത്. ഇത് ഏത് സ്ഥലത്തുള്ള ചിത്രമാണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. സംഭവം ബി.ജെ.പിക്ക് നാണക്കേടായിരിക്കുകയാണ്.

മതമേതായാലും തട്ടിപ്പ് നന്നായാൽ മതി.

Posted by Swami Sandeepananda Giri on Sunday, March 24, 2019