പശുക്കളെ ചെര്‍ണോബിലിലേക്കും ഫുകുഷിമയിലേക്കും അയച്ചുകൂടേ; പശുവിന്റെ കൊമ്പ് റേഡിയോ തരംഗങ്ങള്‍ പിടിച്ചെടുക്കുമെന്ന് പറഞ്ഞ സ്വാമിക്ക് ശശി തരൂരിന്റെ ട്രോള്‍
പശുക്കളുടെ കൊമ്പ് റേഡിയോ തരംഗങ്ങളെ പിടിച്ചെടുക്കുമെന്ന് അവകാശപ്പെട്ട സ്വാമിയെ ട്രോള് ചെയ്ത് ശശി തരൂര് എംപി. നമ്മുടെ പ്രായമായ പശുക്കളെ എന്തുകൊണ്ട് ചെര്ണോബിലിലേക്കും ഫുകുഷിമയിലേക്കും അയച്ചുകൂടാ എന്ന് ശശി തരൂര് ഫേസ്ബുക്ക് പോസ്റ്റില് ചോദിച്ചു. ഇതി ഉക്രെയിനും ജപ്പാനുമായുള്ള ബന്ധം കൂടുതല് വര്ദ്ധിപ്പിക്കുമെന്നും ക്ഷീര കര്ഷകരുടെ ദുരിതം അവസാനിപ്പിക്കുമെന്നും തരൂര് പരിഹസിച്ചു.
അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച സ്വാമി ഉദിത് ചൈതന്യയുടെ അഭിമുഖമാണ് ശശി തരൂര്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. അഭിമുഖത്തില്‍ പശുക്കളുടെ കൊമ്പിന് പ്രത്യേകതയുണ്ടെന്നും ഒരു എഫ്എം റേഡിയോ കൊമ്പുകള്‍ക്ക് ഇടയില്‍ വെച്ചാല്‍ ഒരു മൂളല്‍ മാത്രമേ കേള്‍ക്കൂ എന്നും ഉദിത് ചൈതന്യ പറഞ്ഞിരുന്നു. ചാണകത്തില്‍ പ്ലൂട്ടോണിയം അടങ്ങിയിട്ടുണ്ടെന്നും സ്വാമി അഭിമുഖത്തില്‍ വിശദീകരിച്ചു.