സര്‍ക്കാരിനെ വെല്ലുവിളിച്ച് ശോഭ സുരേന്ദ്രന്‍; സംയമനം പാലിക്കുമെന്ന ധാരണ വേണ്ടെന്ന് ഫെയിസ്ബുക്ക് പോസ്റ്റ്

സംയമനം പാലിക്കുമെന്ന ധാരണ വേണ്ടെന്ന വെല്ലുവിളിയുമായി ശോഭ സുരേന്ദ്രന്. ബെഹ്റയുടെ പോലീസ് രാജ് നടത്തേണ്ട വെള്ളരിക്കാപ്പട്ടണം അല്ല കേരളമെന്ന് ഫെയിസ്ബുക്ക് പോസ്റ്റില് ശോഭ പറയുന്നു. പിണറായി എന്ന മേലാളന്റെ കൈയ്യിലെ ചട്ടുകം ആയി മാറാന് അല്ല ഐ പി എസ് പദവി എന്ന് തിരിച്ചറിയണമെന്ന് ഡിജിപിക്ക് ശോഭ നിര്ദേശവും നല്കുന്നുണ്ട്.
 | 

സര്‍ക്കാരിനെ വെല്ലുവിളിച്ച് ശോഭ സുരേന്ദ്രന്‍; സംയമനം പാലിക്കുമെന്ന ധാരണ വേണ്ടെന്ന് ഫെയിസ്ബുക്ക് പോസ്റ്റ്

സംയമനം പാലിക്കുമെന്ന ധാരണ വേണ്ടെന്ന വെല്ലുവിളിയുമായി ശോഭ സുരേന്ദ്രന്‍. ബെഹ്‌റയുടെ പോലീസ് രാജ് നടത്തേണ്ട വെള്ളരിക്കാപ്പട്ടണം അല്ല കേരളമെന്ന് ഫെയിസ്ബുക്ക് പോസ്റ്റില്‍ ശോഭ പറയുന്നു. പിണറായി എന്ന മേലാളന്റെ കൈയ്യിലെ ചട്ടുകം ആയി മാറാന്‍ അല്ല ഐ പി എസ് പദവി എന്ന് തിരിച്ചറിയണമെന്ന് ഡിജിപിക്ക് ശോഭ നിര്‍ദേശവും നല്‍കുന്നുണ്ട്.

യാതൊരു പ്രകോപനവും ഇല്ലാതെ ആണ് രണ്ട് പേരെയും പോലീസ് അറസ്റ്റ് ചെയ്തത്. കെ സുരേന്ദ്രനെ പോലീസിന്റെ ശക്തമായ ആവശ്യത്തെ തുടര്‍ന്ന് റിമാന്റ് ചെയ്തിരിക്കുന്നു. ഭക്തരെ അടിച്ചമര്‍ത്തിക്കൊണ്ട് ആചാര ലംഘനം നടത്താം എന്നാണ് മുഖ്യമന്ത്രിയുടെ ധാരണ എങ്കില്‍ തെറ്റിപ്പോയെന്ന് ഓര്‍മ്മിപ്പിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നുവെന്നും ശോഭ പറയുന്നു. ഇതിനു പിന്നില്‍ വലിയ ഗൂഢാലോചനകള്‍ തന്നെ ഉണ്ടെന്നു തീര്‍ച്ചയാണെന്നും ശോഭ പറയുന്നു.

പോസ്റ്റ് വായിക്കാം

ശശികല ടീച്ചറെയും കെ സുരേന്ദ്രന്റെയും പോലുള്ള അയ്യപ്പഭക്തരെ മനഃപൂര്‍വം അറസ്റ്റ് ചെയ്യുന്നതിലൂടെ അയ്യപ്പഭക്തരോട് ഒരു വിട്ടു വീഴ്ച്ചക്കും തയ്യാറല്ലെന്നും യുദ്ധം ആണ് ആഗ്രഹിക്കുന്നതെന്നും പ്രഖ്യാപിക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്. ഇരുമുടികെട്ടുമായി ശബരിമലയ്ക്ക് പോയ ഭക്തരെ ആണ് ക്രൂരമായി പിടിച്ചു വലിച്ചു പോലീസ് കൊണ്ടു പോയത്. ബെഹ്‌റയുടെ പോലീസ് രാജ് നടത്തേണ്ട വെള്ളരിക്കാപട്ടണം അല്ല ഈ കേരളം. പിണറായി എന്ന മേലാളന്റെ കൈയ്യിലെ ചട്ടുകം ആയി മാറാന്‍ അല്ല നിങ്ങളുടെ ഐ പി എസ് പദവി എന്നു നിങ്ങള്‍ തിരിച്ചറിയേണ്ടി ഇരിക്കുന്നു.

യാതൊരു പ്രകോപനവും ഇല്ലാതെ ആണ് രണ്ട് പേരെയും പോലീസ് അറസ്റ്റ് ചെയ്തത് എന്നത് ഇവിടെയുള്ള ജനങ്ങള്‍ എല്ലാം കണ്ടതാണ്. ഇപ്പോള്‍ ഇതാ കെ സുരേന്ദ്രനെ പോലീസിന്റെ ശക്തമായ ആവശ്യത്തെ തുടര്‍ന്ന് റിമാന്റും ചെയ്തിരിക്കുന്നു. ഭക്തരെ അടിച്ചമര്‍ത്തി കൊണ്ട് ആചാര ലംഘനം നടത്താം എന്നാണ് മുഖ്യമന്ത്രിയുടെ ധാരണ എങ്കില്‍ തെറ്റി പോയി എന്ന് ഓര്‍മ്മിപ്പിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. ജനാധിപത്യത്തിന്റെ സര്‍വ്വ സീമകളും മറികടന്നു കൊണ്ടുള്ള ഈ പോലീസ് നായാട്ടിനു സര്‍ക്കാര്‍ മറുപടി പറഞ്ഞേ തീരുള്ളൂ. ഇതിനു പിന്നില്‍ വലിയ ഗൂഢാലോചനകള്‍ തന്നെ ഉണ്ടെന്നു തീര്‍ച്ചയാണ്.

മനഃപൂര്‍വം ജനങ്ങളെ പ്രകോപിപ്പിച്ചു നാട്ടില്‍ കലാപം ഉണ്ടാക്കാനുള്ള സര്‍ക്കാരിന്റെ ശ്രമങ്ങള്‍ ഇപ്പോഴും വിജയിക്കാത്തത് അയ്യപ്പ ഭക്തരുടെ സഹിഷ്ണുത കൊണ്ട് മാത്രം ആണ്. ഇത്തരം കാടന്‍ നടപടികളില്‍ നിന്നും പിന്മാറാന്‍ ഈ സര്‍ക്കാര്‍ തയ്യാറായില്ലെങ്കില്‍ നമ്മള്‍ എന്നും സംയമനം പാലിച്ചു കൊള്ളും എന്നുള്ള ധാരണയും വേണ്ട.

ശശികല ടീച്ചറെയും കെ സുരേന്ദ്രന്റെയും പോലുള്ള അയ്യപ്പഭക്തരെ മനഃപൂർവം അറസ്റ്റ് ചെയ്യുന്നതിലൂടെ അയ്യപ്പഭക്തരോട് ഒരു വിട്ടു…

Posted by Sobha Surendran on Sunday, November 18, 2018