ബി.ജെ.പി നേതാവ് ജി വി എല്‍ നരസിംഹ റാവുവിന് ചെരുപ്പേറ്; വീഡിയോ കാണാം

ന്യൂഡല്ഹിയിലെ ബി.ജെ.പി ആസ്ഥാനത്ത് നടന്ന വാര്ത്താ സമ്മേളനത്തിലായിരുന്നു കാണ്പൂര് സ്വദേശി നരസിംഹ റാവുവിന്റെ മുഖം ലക്ഷ്യമാക്കി ഷൂ എറിഞ്ഞത്.
 | 
ബി.ജെ.പി നേതാവ് ജി വി എല്‍ നരസിംഹ റാവുവിന് ചെരുപ്പേറ്; വീഡിയോ കാണാം

ന്യൂഡല്‍ഹി: ബി.ജെ.പി നേതാവ് ജി വി എല്‍ നരസിംഹ റാവുവിന് ചെരുപ്പേറ്. ന്യൂഡല്‍ഹിയിലെ ബി.ജെ.പി ആസ്ഥാനത്ത് നടന്ന വാര്‍ത്താ സമ്മേളനത്തിലായിരുന്നു കാണ്‍പൂര്‍ സ്വദേശി നരസിംഹ റാവുവിന്റെ മുഖം ലക്ഷ്യമാക്കി ഷൂ എറിഞ്ഞത്. തുടര്‍ന്ന് ഇയാളെ മൂന്ന് ബി.ജെ.പി അനുഭാവികള്‍ ചേര്‍ന്ന് ബലമായി പുറത്തേക്ക് കൊണ്ടുപോയി. ഷൂ എറിഞ്ഞയാള്‍ക്ക് മര്‍ദ്ദനമേറ്റതായിട്ടാണ് റിപ്പോര്‍ട്ട്.

മാലെഗാവ് സ്‌ഫോടനക്കേസില്‍ പ്രതിയായ സാത്വി പ്രഗ്യാ ബിജെപിയില്‍ ചേരുന്നതുമായി ബന്ധപ്പെട്ട് നടത്തിയ വാര്‍ത്താ സമ്മേളനത്തിലായിരുന്നു സംഭവം. പ്രജ്ഞ സിങ് ഠാക്കൂര്‍ എന്ന സാത്വി പ്രഗ്യാ മലേഗാവ് സ്‌ഫോടന കേസിലെ മുഖ്യപ്രതികളിലൊരാളാണ്. നിലവില്‍ ഇവര്‍ ജാമ്യത്തിന്റെ ആനുകൂല്യത്തിലാണ് പുറത്തിറങ്ങിയിരിക്കുന്നത്.

കേസില്‍ പ്രജ്ഞയെ ആരൊക്കെയോ ചേര്‍ന്ന് അകപ്പെടുത്തുകയായിരുന്നുവെന്നു. ആരോപണങ്ങള്‍ ഒന്നും തെളിയിക്കപ്പെട്ടിട്ടില്ല. അവരെ ഇത്രയും കാലം വേട്ടയാടുകയായിരുന്നു. അവര്‍ക്ക് പ്രതികാരം ചെയ്യാനുള്ള അവസരമാണിതെന്ന് ഭോപ്പാല്‍ ബിജെപി എംപി അലോക് സഞ്ജാര്‍ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. ഭോപ്പാലില്‍ കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് ദ്വിഗ് വിജയ് സിങിനെ അട്ടിമറിക്കുകയാവും പ്രജ്ഞയ്ക്ക് ബി.ജെ.പി കൊടുക്കാന്‍ പോകുന്ന ദൗത്യംമെന്നാണ് റിപ്പോര്‍ട്ട്.

‘ഞാന്‍ ഔദ്യോഗികമായി ബിജെപിയില്‍ ചേര്‍ന്നു. തെരഞ്ഞെടുപ്പില്‍ ഞാന്‍ മത്സരിക്കുകയും വിജയിക്കുകയും ചെയ്യുമെന്ന്’- പ്രജ്ഞ സിങ് കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞിരുന്നു. പ്രജ്ഞയെ ബി.ജെ.പിയുടെ മുതിര്‍ന്ന നേതാക്കള്‍ നേരിട്ട് സ്ഥാനാര്‍ത്ഥിയാകുന്നതിനായി ക്ഷണിക്കുകയായിരുന്നുവെന്നാണ് സൂചന.

വീഡിയോ കാണാം.