അപകടത്തിൽപ്പെട്ട കുട്ടിയെ സഹായിക്കാൻ സിഖ് യുവാവ് തലപ്പാവഴിച്ചു; ഫേസ്ബുക്കിൽ അഭിനന്ദന പ്രവാഹം

വാഹനമിടിച്ച് രക്തം വാർന്നു റോഡരികിൽ കിടന്ന അഞ്ചു വയസുകാരനെ സഹായിക്കാൻ യുവാവ് മതാചാരം അവഗണിച്ച് തലപ്പാവ് അഴിച്ചു. സിഖ് യുവാവായ ഹർമാൻ സിങാണ് മതാചാരം അവഗണിച്ച് പരസ്യമായി തലപ്പാവ് അഴിച്ചത്.
 | 

അപകടത്തിൽപ്പെട്ട കുട്ടിയെ സഹായിക്കാൻ സിഖ് യുവാവ് തലപ്പാവഴിച്ചു; ഫേസ്ബുക്കിൽ അഭിനന്ദന പ്രവാഹം

മെൽബൺ: വാഹനമിടിച്ച് രക്തം വാർന്നു റോഡരികിൽ കിടന്ന അഞ്ചു വയസുകാരനെ സഹായിക്കാൻ യുവാവ് മതാചാരം അവഗണിച്ച് തലപ്പാവ് അഴിച്ചു. സിഖ് യുവാവായ ഹർമാൻ സിങാണ് മതാചാരം അവഗണിച്ച് പരസ്യമായി തലപ്പാവ് അഴിച്ചത്.

ഓക്‌ലൻഡിലെ തന്റെ വീടിന് മുന്നിൽ നിൽക്കുമ്പോഴാണ് സഹോദരിക്കൊപ്പം സ്‌കൂളിലേക്കു പോകുകയായിരുന്ന അഞ്ചു വയസുകാരനെ വാഹനം ഇടിച്ചു തെറിപ്പിച്ചത് ഹർമാൻ സിങിന്റെ ശ്രദ്ധയിൽപ്പെട്ടത്. തലപൊട്ടി വഴിയരികിൽ കിടന്ന കുട്ടിക്കടുത്തേക്ക് വന്ന ഹർമാൻ സിങ് തന്റെ തലപ്പാവ് അഴിച്ച് പരിക്കേറ്റ കുട്ടിയുടെ തല ഉയർത്തിവെച്ചു. വൈകാതെ തന്നെ ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു.

സംഭവത്തിന് സാക്ഷിയായ ഗഗൻ ധില്ലൻ എന്ന ആൾ ദൃശ്യങ്ങൾ പകർത്തി ഫേസ്ബുക്കിലിട്ടു. നിരവധി പേർ പോസ്റ്റ് ഷെയർ ചെയ്യുകയും ഹർമാൻ സിങിനെ അഭിനന്ദിക്കുകയും ചെയ്തു. ഹർമാന്റെ പ്രവൃത്തി മാതൃകാപരമാണെന്നാണ് പലരും കുറിച്ചത്.