‘ഇനിയിത് അനുവദിക്കാനാവില്ല’: ചാനലുകളിലെ കോമഡി പ്രോഗ്രാമുകളില്‍ കറുത്ത ശരീരങ്ങളെ അവഹേളിക്കുന്നതിനെതിരേ സോഷ്യല്‍ മീഡിയ

ചാനലുകളിലെ കോമഡി, മിമിക്രി പരിപാടികളിലും സിനിമകളിലും കറുത്തവരെ അവഹേളിക്കുന്ന പരാമര്ശങ്ങള് വര്ദ്ധിച്ചു വരുന്നതിനെതിരേ സോഷ്യല് മീഡിയ. കറുത്ത ശരീരങ്ങളെ അവഹേളിക്കുകയും വംശീയാധിക്ഷേപങ്ങള് നടത്തുന്നതുമായ കോമഡി പ്രോഗ്രാമുകള് നിരോധിക്കണമെന്നാവശ്യപ്പെട്ട് ഫേസ്ബുക്കില് പ്രചാരണം ആരംഭിച്ചു. ഇത്തരം പരിപാടികള് സംപ്രേഷണം ചെയ്യുന്ന ചാനലുകള്ക്കെതിരേ വംശീയാധിക്ഷേപങ്ങള്ക്ക് നിയമനടപടികള് കൈക്കൊള്ളണമെന്ന ആവശ്യവും ഉയരുന്നുണ്ട്.
 | 

‘ഇനിയിത് അനുവദിക്കാനാവില്ല’: ചാനലുകളിലെ കോമഡി പ്രോഗ്രാമുകളില്‍ കറുത്ത ശരീരങ്ങളെ അവഹേളിക്കുന്നതിനെതിരേ സോഷ്യല്‍ മീഡിയ

കൊച്ചി: ചാനലുകളിലെ കോമഡി, മിമിക്രി പരിപാടികളിലും സിനിമകളിലും കറുത്തവരെ അവഹേളിക്കുന്ന പരാമര്‍ശങ്ങള്‍ വര്‍ദ്ധിച്ചു വരുന്നതിനെതിരേ സോഷ്യല്‍ മീഡിയ. കറുത്ത ശരീരങ്ങളെ അവഹേളിക്കുകയും വംശീയാധിക്ഷേപങ്ങള്‍ നടത്തുന്നതുമായ കോമഡി പ്രോഗ്രാമുകള്‍ നിരോധിക്കണമെന്നാവശ്യപ്പെട്ട് ഫേസ്ബുക്കില്‍ പ്രചാരണം ആരംഭിച്ചു. ഇത്തരം പരിപാടികള്‍ സംപ്രേഷണം ചെയ്യുന്ന ചാനലുകള്‍ക്കെതിരേ വംശീയാധിക്ഷേപങ്ങള്‍ക്ക് നിയമനടപടികള്‍ കൈക്കൊള്ളണമെന്ന ആവശ്യവും ഉയരുന്നുണ്ട്.

പ്രചാരണങ്ങളുടെ ഭാഗമായി ആരംഭിച്ച സ്റ്റോപ്പ് മീഡിയ വയലന്‍സ് എന്ന ഫേസ്ബുക്ക് പേജിലാണ് ഇത് സംബന്ധിച്ചുള്ള ആവശ്യങ്ങള്‍ പ്രത്യക്ഷപ്പെട്ടത്. അടുത്തകാലത്ത് പുറത്തിറങ്ങിയ ആക്ഷന്‍ ഹീറോ ബിജു, അമര്‍ അക്ബര്‍ അന്തോണി എന്നീ ചിത്രങ്ങളിലെ വംശീയാധിക്ഷേപം വ്യക്തമാക്കുന്ന തമാശകള്‍ സോഷ്യല്‍ മീഡിയ ചര്‍ച്ച ചെയതിരുന്നു. ചാനല്‍ പരിപാടികളില്‍ കറുത്ത നിറമുള്ളവരെ അധിക്ഷേപിച്ചുകൊണ്ട് തമാശകള്‍ സൃഷ്ടിക്കുന്ന പ്രവണത വര്‍ദ്ധിച്ചു വരുന്നതും പ്രതിഷേധത്തിന് കാരണമായി.

കറുത്തവര്‍ ആധുനിക വസ്ത്രം ധരിക്കുന്നതും ഇംഗ്ലീഷ് പറയുന്നതും വിദ്യാഭ്യാസം തേടുന്നതും അവര്‍ക്ക് ഇതിനൊന്നും യോജിക്കില്ല, അല്ലെങ്കില്‍ കഴിവില്ല എന്ന പൊതുധാരണയുടെ അടിസ്ഥാനത്തിലാണ് തമാശയാക്കപ്പെടുന്നത്. വിദ്യാഭ്യാസവും ഫാഷന്‍ സങ്കല്‍പങ്ങളും ചിലര്‍ക്കു മാത്രം യോജിച്ചതാണ് എന്ന ധാരണയ്ക്ക് പൊതുസമ്മതിയുണ്ടെന്നും അതിനു തെളിവാണ് ഇംഗ്ലീഷ് സംസാരിക്കുന്ന കറുത്ത യുവതി കോമാളിയായി ചിത്രീകരിക്കപ്പെടുന്നതെന്നും പേജ് മഴവില്‍ മനോരമയില്‍ പ്രത്യക്ഷപ്പെട്ട കോമഡി സ്‌കിറ്റിനേക്കുറിച്ച് പറയുന്നു.

‘ഇനിയിത് അനുവദിക്കാനാവില്ല’: ചാനലുകളിലെ കോമഡി പ്രോഗ്രാമുകളില്‍ കറുത്ത ശരീരങ്ങളെ അവഹേളിക്കുന്നതിനെതിരേ സോഷ്യല്‍ മീഡിയ

വെളുത്തവര്‍ക്കൊപ്പം കറുത്ത ചായം പൂശി ഇരിക്കുന്നവരെ കരിങ്കുരങ്ങെന്നും നീഗ്രോയെന്നും ആക്ഷേപിച്ച് കോമഡിയുണ്ടാക്കുന്നത് വംശീയാധിക്ഷേപ മനോനിലയാണ് വ്യക്തമാക്കുന്നത്. ഇത്തരം അധിക്ഷേപങ്ങള്‍ പ്രത്യക്ഷപ്പെടുന്ന പരിപാടികളുടെ ചിത്രങ്ങളും പേജില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇനിയിത് അനുവദിക്കാനാവില്ലെന്ന പ്രചാരണമാണ് മുഖ്യമായും നടക്കുന്നത്.

പേജ് കാണാം