ഇന്ത്യൻ താരങ്ങളെ ചീത്ത വിളിക്കുമെന്ന് പറഞ്ഞ് മിച്ചൽ ജോൺസന്റെ പേജിൽ മലയാളികളുടെ ‘പൊങ്കാല’
കൊച്ചി: ലോകകപ്പ് സെമി ഫൈനലിൽ ഇന്ത്യക്കാരെ ചീത്തവിളിക്കാൻ ആസ്ട്രേലിയൻ താരം മിച്ചൽ ജോൺസൺ തയാറെടുക്കുന്നുവെന്ന വാർത്തയെ തുടർന്ന് മിച്ചൽ ജോൺസന്റെ ഫേസ്ബുക്ക് പേജിൽ മലയാളികളുടെ ‘പൊങ്കാല’. ജോൺസൺ ഇന്ത്യൻ താരങ്ങളെ തെറി വിളിക്കുന്നത് മുമ്പ് ആരാധകർ ആ കർമം തിരിച്ച് തുടങ്ങിക്കഴിഞ്ഞു. ധൈര്യമുണ്ടെങ്കിൽ തടുക്കടെ എന്ന നിലയിലാണ് ‘പൊങ്കാല’ വികസിക്കുന്നത്. മിച്ചലിന്റെത് വെരിഫൈഡ് പേജല്ലെങ്കിലും തെറി പറച്ചിലുകാർക്ക് അതൊന്നുമൊരു പ്രശ്നമേയല്ല. ഷറപ്പോവ മലയാളം പഠിച്ചതുപോലെ മിച്ചലിനേയും ‘നല്ല മലയാളം’ പഠിപ്പിക്കുമെന്നാണ് ചില കമന്റുകൾ പറയുന്നു.
തെറിവിളിയിൽ സഹികെട്ട് മിച്ചൽ തങ്ങളെ ബ്ലോക്കിയാൽ കേരള മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ബ്ലോക്കിയവർ പേജുണ്ടാക്കിയതുപോലെ മിച്ചൽ ബ്ലോക്കിയവരുടെ പേജുണ്ടാക്കമെന്നും ചിലർ കമന്റിൽ പറയുന്നു. സെമിയിൽ ടീം ഇന്ത്യയെ ചീത്തവിളിച്ച് ആത്മവിശ്വാസം തകർക്കാനുള്ള ചുമതല ഓപ്പണർ ഡേവിഡ് വാർണർക്കാണ് ടീം ഓസ്ട്രേലിയ നൽകിയിരിക്കുന്നത്. എന്നാൽ വാർണർ ആ കടമ ചെയ്തില്ലെങ്കിൽ താൻ ചെയ്യുമെന്ന് പേസ് ബോളർ മിച്ചൽ ജോൺസൺ പറഞ്ഞിരുന്നു. ഇതിനെതിരെയാണ് പൊങ്കാല തുടങ്ങിയത്.
മലയാളികൾ ചീത്തവിളിക്കുന്ന മിച്ചൽ ജോൺസന്റെ പേജ് കാണാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.