ശങ്കര്‍ മഹാദേവനൊപ്പം വേദി പങ്കിട്ട് സോഷ്യല്‍ മീഡിയയിലെ താരം രാകേഷ് ഉണ്ണി; വിഡിയോ കാണാം

റബര് തോട്ടത്തില് ജോലിക്കിടയില് വിശ്വരൂപത്തിലെ 'ഉന്നൈ കാണാമല്' എന്ന ഗാനം പാടി വൈറലായ രാകേഷ് ഉണ്ണിക്ക് സ്വപ്ന സാഫല്യം. പ്രശസ്ത സംഗീത സംവിധായകനും ഗായകനുമായ ശങ്കര് മഹാദേവനൊപ്പം വേദി പങ്കിട്ട രാകേഷ് വീണ്ടും സമൂഹ മാധ്യമങ്ങളില് ചര്ച്ചയാവുകയാണ്. ശങ്കര് മഹാദേവന് ആദ്യത്തെ നാഷണല് അവാര്ഡ് നേടിക്കൊടുത്ത കണ്ടുകൊണ്ടേന് കണ്ടുകൊണ്ടേന് എന്ന ചിത്രത്തിലെ 'സന്ദന തെന്ട്രലൈ' എന്നു തുടങ്ങുന്ന ഗാനമാണ് രാകേഷ് ആലപിച്ചത്. ഗാനത്തിന്റെ വീഡിയോ രാകേഷ് ഫെയിസ്ബുക്കില് പങ്കുവെച്ചു.
 | 

ശങ്കര്‍ മഹാദേവനൊപ്പം വേദി പങ്കിട്ട് സോഷ്യല്‍ മീഡിയയിലെ താരം രാകേഷ് ഉണ്ണി; വിഡിയോ കാണാം

കൊച്ചി: റബര്‍ തോട്ടത്തില്‍ ജോലിക്കിടയില്‍ വിശ്വരൂപത്തിലെ ‘ഉന്നൈ കാണാമല്‍’ എന്ന ഗാനം പാടി വൈറലായ രാകേഷ് ഉണ്ണിക്ക് സ്വപ്ന സാഫല്യം. പ്രശസ്ത സംഗീത സംവിധായകനും ഗായകനുമായ ശങ്കര്‍ മഹാദേവനൊപ്പം വേദി പങ്കിട്ട രാകേഷ് വീണ്ടും സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയാവുകയാണ്. ശങ്കര്‍ മഹാദേവന് ആദ്യത്തെ നാഷണല്‍ അവാര്‍ഡ് നേടിക്കൊടുത്ത കണ്ടുകൊണ്ടേന്‍ കണ്ടുകൊണ്ടേന്‍ എന്ന ചിത്രത്തിലെ ‘സന്ദന തെന്‍ട്രലൈ’ എന്നു തുടങ്ങുന്ന ഗാനമാണ് രാകേഷ് ആലപിച്ചത്. ഗാനത്തിന്റെ വീഡിയോ രാകേഷ് ഫെയിസ്ബുക്കില്‍ പങ്കുവെച്ചു.

ശങ്കര്‍ മഹാദേവനൊപ്പം വേദി പങ്കിട്ട് സോഷ്യല്‍ മീഡിയയിലെ താരം രാകേഷ് ഉണ്ണി; വിഡിയോ കാണാം

നേരത്തെ ഉലകനായകന്‍ കമല്‍ ഹാസനു മുന്നില്‍ പാട്ട് പാടാന്‍ രാകേഷിന് അവസരം ലഭിച്ചിരുന്നു. സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച രാകേഷിന്റെ പാട്ട് വൈറലായതോടെ സംഗീത സംവിധായകന്‍ ഗോപി സുന്ദര്‍, ഗായകന്‍ ശങ്കര്‍ മഹാദേവന്‍, കമല്‍ ഹാസന്‍ എന്നിവര്‍ ഈ വീഡിയോ ഷെയര്‍ ചെയ്തിരുന്നു. പാട്ട് കേള്‍ക്കാന്‍ കമല്‍ ഹാസന്‍ നേരിട്ട് വിളിക്കുകയായിരുന്നു. പാട്ട് ആസ്വദിച്ച ഉലകനായകന്‍ രാകേഷിനെ കെട്ടിപ്പിടിച്ച് അഭിനന്ദിക്കുകയും ചെയ്ത സംഭവം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

വീഡിയോ കാണാം

ശങ്കർ മഹാദേവൻ സാറിനൊപ്പം ഒരു വേദിയിൽ പാടാൻ അവസരം ലഭിച്ചു. സാറിന് എത്ര നന്ദി പറഞ്ഞാലും തീരില്ല. ദൈവത്തിനു നന്ദി എന്നെ ഒരു പാട് സപ്പോർട്ട് ചെയ്ത എല്ലാ വർക്കും ഒരു പാട് നന്ദി

Posted by Rakesh Nooranad on Saturday, July 28, 2018