വിജയരാഘവന്റെ പരാമര്‍ശം സ്ത്രീവിരുദ്ധം; വിമര്‍ശനവുമായി സുനില്‍ പി. ഇളയിടം

കൊച്ചി: ആലത്തൂര്‍ ലോക്സഭാ മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ത്ഥി രമ്യാ ഹരിദാസിനെതിരായ എ. വിജയരാഘവന്റെ പരമാര്‍ശം സ്ത്രീവിരുദ്ധമെന്ന് എഴുത്തുകാരനും ഇടതുപക്ഷ ചിന്തകനുമായ സുനില്‍ പി. ഇളയിടം. രമ്യ ഹരിദാസിനെതിരെ എ. വിജയരാഘവന് നടത്തിയ പരാമര്‍ശം സ്ത്രീവിരുദ്ധവും ഇടതുപക്ഷത്തിന്റെ രാഷ്ട്രീയ സംസ്കാരത്തിന് നിരക്കാത്തതുമാണ്. സ്ത്രീയെ കേവല ശരീരമായി കാണുന്ന പൊതുബോധത്തിന്റെ പ്രകാശനമാണ് ഇതെന്നും ഇളയിടം ഫെയിസ്ബുക്കില് കുറിച്ചു.
ഇത്തരം സംഭവങ്ങള്‍ നിശ്ചയമായും തിരുത്തപ്പെടണമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം രമ്യാ ഹരിദാസിനെതിരെ നടത്തിയ പരാമര്‍ശം രാഷ്ട്രീയപരം മാത്രമാണെന്നും ഖേദം പ്രകടിപ്പിക്കേണ്ട കാര്യമില്ലെന്നുമായിരുന്നു വിജയരാഘവന്റെ വിശദീകരണം. നേരത്തെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് വിജയരാഘവന് പിന്തുണ പ്രഖ്യാപിച്ച് രംഗത്ത് വന്നിരുന്നു. പിന്നാലെയാണ് ഖേദം പ്രകടിപ്പിക്കേണ്ടതില്ലെന്ന് വ്യക്തമാക്കി വിജയരാഘവന് രംഗത്ത് വന്നത്.
യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ മത്സരത്തിന് തൊട്ടുമുന്‍പ് ഓടിയെത്തുന്നത് പാണക്കാട്ടേക്കാണ്. ആലത്തൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യ പാണക്കാട്ടെത്തി കുഞ്ഞാലിക്കുട്ടിയുടെ മുന്നിലിരിക്കുന്ന ഫോട്ടോ കണ്ട് ഞാന്‍ അന്തം വിട്ട് നിന്ന് പോയി. പാണക്കാട് തങ്ങളെക്കണ്ട് പിന്നെ ഓടിയത് പി കെ കുഞ്ഞാലിക്കുട്ടിയെ കാണാനാണ്. ആ പെണ്‍കുട്ടിയുടെ കാര്യം എന്താവുമെന്ന് എനിക്കിപ്പോള്‍ പറയാനാവില്ല, എന്നായിരുന്നു വിജയരാഘവന്റെ പരാമര്‍ശം.
രമ്യ ഹരിദാസിനെതിരെ എ. വിജയരാഘവൻ നടത്തിയ പരാമർശം സ്ത്രീവിരുദ്ധവും ഇടതുപക്ഷത്തിന്റെ രാഷ്ട്രീയ സംസ്കാരത്തിന്…
Posted by Sunil Elayidom on Tuesday, April 2, 2019