ഫേസ്ബുക്കില്‍ ചാണകസംഘി പ്രയോഗവുമായി ബിജെപി നേതാവ് കെ.സുരേന്ദ്രന്‍; പരിഹസിച്ച് സോഷ്യല്‍ മീഡിയ

സംഘപരിവാര് അനുകൂലികളെ പരിഹസിക്കാന് സോഷ്യല് മീഡിയ ഉപയോഗിക്കുന്ന ചാണകസംഘി എന്ന പ്രയോഗം ഫേസ്ബുക്ക് പോസ്റ്റില് ഉപയോഗിച്ച ബിജെപി നേതാവ് കെ.സുരേന്ദ്രന് സോഷ്യല് മീഡിയയില് പരിഹാസവര്ഷം. സഹകരണ ബാങ്കുകളില് കെവൈസി നിര്ബന്ധമാക്കാനുള്ള സംസ്ഥാന സര്ക്കാര് തീരുമാനത്തോട് പ്രതികരിച്ചുകൊണ്ടുള്ള പോസ്റ്റിലാണ് സുരേന്ദ്രന് ചാണകസംഘി എന്ന് പ്രയോഗിച്ചത്.
 | 

ഫേസ്ബുക്കില്‍ ചാണകസംഘി പ്രയോഗവുമായി ബിജെപി നേതാവ് കെ.സുരേന്ദ്രന്‍; പരിഹസിച്ച് സോഷ്യല്‍ മീഡിയ

കൊച്ചി: സംഘപരിവാര്‍ അനുകൂലികളെ പരിഹസിക്കാന്‍ സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്ന ചാണകസംഘി എന്ന പ്രയോഗം ഫേസ്ബുക്ക് പോസ്റ്റില്‍ ഉപയോഗിച്ച ബിജെപി നേതാവ് കെ.സുരേന്ദ്രന് സോഷ്യല്‍ മീഡിയയില്‍ പരിഹാസവര്‍ഷം. സഹകരണ ബാങ്കുകളില്‍ കെവൈസി നിര്‍ബന്ധമാക്കാനുള്ള സംസ്ഥാന സര്‍ക്കാര്‍ തീരുമാനത്തോട് പ്രതികരിച്ചുകൊണ്ടുള്ള പോസ്റ്റിലാണ് സുരേന്ദ്രന്‍ ചാണകസംഘി എന്ന് പ്രയോഗിച്ചത്.

ചാണകസംഘികള്‍ കാരണം കെവൈസി എങ്കില്‍ കെവൈസി. ഞങ്ങള്‍ സംസ്ഥാന നിയമമേ അനുസരിക്കൂ എന്നൊക്കെ പറഞ്ഞവര്‍ ഒന്നയഞ്ഞ മട്ടുണ്ട്. ഇതു നേരത്തെ ചെയ്തിരുന്നെങ്കില്‍ പാവപ്പെട്ട നിക്ഷേപകര്‍ക്ക് ബുദ്ധിമുട്ടുണ്ടാവില്ലായിരുന്നു എന്നാണ് സുരേന്ദ്രന്റെ പോസ്റ്റ്. ഇത് ആരോ കളിയാക്കാന്‍ വിളിക്കുന്നതാണ് എന്നായിരുന്നു ഇതുവരെ കരുതിയിരുന്നതെന്നും അതൊരു അലങ്കാരമായി കൊണ്ടു നടക്കുകയായിരുന്നുവെന്ന് അറിഞ്ഞില്ലെന്നും കമന്റ് ചെയ്ത ഒരാള്‍ കുറിച്ചു.

ചാണകം ശുദ്ധമാക്കാന്‍ ഹിന്ദുക്ക്ള്‍ ഉപയോഗിക്കുന്ന വസ്തുവാണ് എന്ന് ന്യായീകരണ കമന്റിട്ടയാള്‍ക്കും ആവശ്യത്തിന് കിട്ടി. സുരേന്ദ്രന്‍ പാര്‍ട്ടി മാറിയോ എന്നും ചിലര്‍ക്ക് സംശയം. ചാണകമാണെന്ന് തുറന്നു സമ്മതിച്ച സുരേന്ദ്രന് അഭിനന്ദനങ്ങള്‍ എന്ന കമന്റുകളുമായി എതിര്‍ രാഷ്ട്രീയ നിലപാടുകളുള്ളവരും പോസ്റ്റില്‍ എത്തി.