ഫേസ്ബുക്ക് ഗ്രൂപ്പില്‍ ലൈവായി ബലാത്സംഗം; ഗ്രൂപ്പ് അംഗത്തിന്റെ വിവരത്തെ തുടര്‍ന്ന് മൂന്നു യുവാക്കള്‍ അറസ്റ്റില്‍

യുവതിയെ കൂട്ടബലാത്സംഗം ചെയ്യുന്നതിന്റെ ദൃശ്യങ്ങള് ഫേസ്ബുക്ക് ഗ്രൂപ്പിലൂടെ ലൈവായി പ്രചരിപ്പിക്കാന് ശ്രമിച്ച മൂന്നു യുവാക്കള് അറസ്റ്റിലായി. ഗ്രൂപ്പിലെ അംഗമായ ഒരാള് നല്കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് നടപടി എടുത്തത്. 60,000 അംഗങ്ങളുള്ള ഗ്രൂപ്പില് ബലാത്സംഗ ദൃശ്യങ്ങള് കാണാനിടയായ ജോസഫൈന് ലണ്ട്ഗ്രന് എന്ന യുവതിയാണ് ആദ്യം പോലീസിനെ വിവരമറിയിച്ചത്.
 | 

ഫേസ്ബുക്ക് ഗ്രൂപ്പില്‍ ലൈവായി ബലാത്സംഗം; ഗ്രൂപ്പ് അംഗത്തിന്റെ വിവരത്തെ തുടര്‍ന്ന് മൂന്നു യുവാക്കള്‍ അറസ്റ്റില്‍

സ്റ്റോക്‌ഹോം: യുവതിയെ കൂട്ടബലാത്സംഗം ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ ഫേസ്ബുക്ക് ഗ്രൂപ്പിലൂടെ ലൈവായി പ്രചരിപ്പിക്കാന്‍ ശ്രമിച്ച മൂന്നു യുവാക്കള്‍ അറസ്റ്റിലായി. ഗ്രൂപ്പിലെ അംഗമായ ഒരാള്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് നടപടി എടുത്തത്. 60,000 അംഗങ്ങളുള്ള ഗ്രൂപ്പില്‍ ബലാത്സംഗ ദൃശ്യങ്ങള്‍ കാണാനിടയായ ജോസഫൈന്‍ ലണ്ട്ഗ്രന്‍ എന്ന യുവതിയാണ് ആദ്യം പോലീസിനെ വിവരമറിയിച്ചത്.

ഉപ്സലയിലെ ഒരു കെട്ടിടസമുച്ചയത്തില്‍ ഞായറാഴ്ച രാവിലെയാണ് കുറ്റകൃത്യം ചെയ്തവരെന്ന് കരുതുന്ന മൂന്നു യുവാക്കള്‍ അറസ്റ്റിലായത്. 18, 20, 24 വയസുള്ള ഇവരെ അറസ്റ്റ് ചെയ്യുമ്പോള്‍ ബലാത്സംഗം ചെയ്യപ്പെട്ട മുപ്പതുകാരിയും ഒപ്പമുണ്ടായിരുന്നു. ബലാത്സംഗം തന്നെ കുറ്റമായിരിക്കേ അത് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിച്ചതിനുള്ള യുവാക്കള്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്.

ബലാത്സംഗ ദൃശ്യങ്ങള്‍ ഫേസ്ബുക്കില്‍ നിന്നും നീക്കം ചെയ്തിട്ടുണ്ടെങ്കിലും ഇന്റര്‍നെറ്റിലൂടെ പ്രചരിക്കുന്നുണ്ട് എന്ന് പോലീസ് സംശയിക്കുന്നുണ്ട്. അതുകൊണ്ട് പ്രചരിപ്പിക്കാതെ ശ്രദ്ധിക്കണമെന്ന് പോലീസ് നിര്‍ദേശം കൊടുത്തു.