ഇന്ത്യന്‍ സംസ്‌കാരത്തിന് യോജിച്ചതല്ല! ടിക് ടോക് നിരോധിക്കാനൊരുങ്ങി തമിഴ്‌നാട് സര്‍ക്കാര്‍

ഇന്ത്യന് സംസ്കാരത്തിന്റെ നിലവാരം തകര്ക്കുന്നുവെന്ന് കാണിച്ച് സോഷ്യല് മീഡിയ ആപ്ലിക്കേഷനായ ടിക് ടോക് നിരോധിക്കാനൊരുങ്ങി തമിഴ്നാട് സര്ക്കാര്. തമിഴ്നാട് ഐ.ടി മന്ത്രിയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. കേന്ദ്ര സര്ക്കാരുമായി ആലോചിച്ച് ഇക്കാര്യത്തില് ഉചിതമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി ഡോ. എം മണികണ്ഠന് അറിയിച്ചു. നേരത്തെ ടിക് ടോക് കുട്ടികളെ വഴിതെറ്റിക്കുന്നതായി മന്ത്രി ആരോപിച്ചിരുന്നു.
 | 
ഇന്ത്യന്‍ സംസ്‌കാരത്തിന് യോജിച്ചതല്ല! ടിക് ടോക് നിരോധിക്കാനൊരുങ്ങി തമിഴ്‌നാട് സര്‍ക്കാര്‍

ചെന്നൈ: ഇന്ത്യന്‍ സംസ്‌കാരത്തിന്റെ നിലവാരം തകര്‍ക്കുന്നുവെന്ന് കാണിച്ച് സോഷ്യല്‍ മീഡിയ ആപ്ലിക്കേഷനായ ടിക് ടോക് നിരോധിക്കാനൊരുങ്ങി തമിഴ്‌നാട് സര്‍ക്കാര്‍. തമിഴ്‌നാട് ഐ.ടി മന്ത്രിയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. കേന്ദ്ര സര്‍ക്കാരുമായി ആലോചിച്ച് ഇക്കാര്യത്തില്‍ ഉചിതമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി ഡോ. എം മണികണ്ഠന്‍ അറിയിച്ചു. നേരത്തെ ടിക് ടോക് കുട്ടികളെ വഴിതെറ്റിക്കുന്നതായി മന്ത്രി ആരോപിച്ചിരുന്നു.

12 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് മാത്രം ഉപയോഗിക്കാന്‍ അനുമതിയുള്ള ചൈനീസ് സോഷ്യല്‍ മീഡിയ ആപ്ലിക്കേഷനാണ് ടിക് ടോക്. എന്നാല്‍ കുട്ടികള്‍ വ്യാപകമായി ഇത് ഉപയോഗിക്കുന്നതായി നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഫെയിസ്ബുക്കിന് സമാനമായി കണ്ടന്റുകളില്‍ നിയന്ത്രണമുണ്ടെങ്കിലും ആപ്പ് ദുരുപയോഗം ചെയ്യപ്പെടുന്നതായി ആരോപണം ഉയര്‍ന്നിരുന്നു. എന്നാല്‍ കൃത്യമായ നിയന്ത്രണങ്ങളോടെയാണ് ആപ്ലിക്കേഷന്‍ പ്രവര്‍ത്തിക്കുന്നതെന്ന് കമ്പനി അധികൃതര്‍ നേരത്തെ പ്രതികരിച്ചിരുന്നു.