കുട്ടിയുടെ പഠനത്തെക്കുറിച്ച് അന്വേഷിക്കാനെത്തിയ അമ്മയെ ‘തെറിവിളിച്ച്’ അധ്യാപകര്‍; വീഡിയോ കാണാം.

കൊച്ചി: കുട്ടിയുടെ പഠനത്തെക്കുറിച്ച് അന്വേഷിക്കാന്‍ സ്കൂളിലെത്തിയ അമ്മയെ തെറിവിളിച്ച് ഇറക്കിവിട്ട് അധ്യാപകര്‍. മൂവാറ്റുപുഴ വാളകത്തുള്ള ബ്രൈറ്റ് പബ്ലിക് സ്കൂളിലാണ് സംഭവം. അധ്യാപകര്‍ യുവതിയെ അധിക്ഷേപിച്ച് ഇറക്കിവിടുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്. യുവതിയുടെ കൂടെയുണ്ടായിരുന്ന ഒരാളാണ് വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്. പത്താം ക്ലാസ് വരെയുള്ള പുസ്തകങ്ങള്‍ വാങ്ങിക്കണമെന്ന് കുട്ടികളെ അധ്യാപകര്‍ അറിയിച്ചിരുന്നു. ഇക്കാര്യത്തെക്കുറിച്ച് അന്വേഷിക്കാനായി എത്തിയതായിരുന്നു മാതാവ്.
എന്നാല്‍ കാര്യങ്ങളറിയാനായിട്ടാണ് എത്തിയതെന്ന് പറഞ്ഞ ഇവരോട് പോലീസിനെ വിളിക്കുമെന്നും സ്കൂളില്‍ നിന്ന് ഇറങ്ങിപ്പോകണമെന്നും രണ്ട് അധ്യാപകര്‍ ആക്രോശിച്ചു. അധ്യാപിക ദേഷ്യത്തോടെ പെരുമാറിയപ്പോള്‍ തനിസ്വഭാവം കാണിക്കരുതെന്ന് അമ്മ പറയുന്നു. ഇത് കേട്ട് അധ്യാപികയും അധ്യാപകനും അധിക്ഷേപം രൂക്ഷമാക്കി. രക്ഷിതാവിനെ എടീ, പോടീ എന്നൊക്കെയാണ് അധ്യാപകന് അഭിസംബോധന ചെയ്തത്. എടീ എന്ന് വിളിക്കരുതെന്ന് ആവശ്യപ്പെട്ടപ്പോള്‍ അങ്ങനെ തന്നെ ചെയ്യും നീ മാനേജ്മെന്റിനെ പോയി അറിയിക്കെന്ന് അധ്യാപകന് ആക്രോശിക്കുന്നു.
രക്ഷിതാവിന്റെ കൂടെയുള്ളയാള്‍ ഇതൊരു സ്കൂളല്ലേ കുറച്ചുകൂടി മാന്യതയാകാമെന്ന് ചൂണ്ടിക്കാണിച്ചപ്പോള്‍ തങ്ങള്ക്കിത്ര മാന്യതയെ കാണിക്കാന്‍ പറ്റൂ, പോലീസിനെ വിളിക്കുമെന്നും അധ്യാപകന് മറുപടി പറയുന്നു. അപമര്യാദയായി പെരുമാറിയ അധ്യാപകര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്ന് സോഷ്യല്‍ മീഡിയ ആവശ്യപ്പെടുന്നു.
വീഡിയോ കാണാം.
വാളകത്തു സ്കൂളിൽ കുട്ടിയുടെ പഠനം വിലയിരുത്തൽ നടത്തിയ മാതാവിന്റെ അവസ്ഥ.
Posted by Green Cabzz Media on Thursday, January 31, 2019