അമ്മ പരീക്ഷാ ഹാളില്‍; നാല് മാസം പ്രായമായ കുഞ്ഞിന് കൂട്ടിരുന്ന് പോലീസുകാരന്‍; കയ്യടിച്ച് സോഷ്യല്‍ മീഡിയ

നാല് മാസം പ്രായമായ കുഞ്ഞുമായി പരീക്ഷയ്ക്കെത്തിയ അമ്മക്ക് സഹായഹസ്തവുമായി എത്തിയ തെലുങ്കാന പോലീസിലെ മൂജീബുള് റഹ്മാനാണ് ഇപ്പോള് സോഷ്യല് മീഡിയയിലെ താരം. കുഞ്ഞുമായി പരീക്ഷാ ഹാളിലിരിക്കാന് കഴിയില്ലെന്ന് മനസിലാക്കിയ യുവതി എന്ത് ചെയ്യണമെന്നറിയാതിരിക്കുമ്പോഴാണ് പോലീസുകാരനെത്തിയത്. കുഞ്ഞിനെ തന്നെ ഏല്പ്പിച്ച് ധൈര്യമായി പരീക്ഷ എഴുതിക്കോളൂ എന്ന് റഹ്മാന് യുവതിയോട് പറഞ്ഞു. കുഞ്ഞിനോടൊപ്പമുള്ള റഹ്മാന്റെ ചിത്രം പിന്നീട് തെലങ്കാന ഐ.പി.എസ് ഓഫീസര് രേമ രാജേശ്വരി ട്വിറ്ററില് പങ്കുവെച്ചതോടെ വൈറലാവുകയായിരുന്നു.
 | 

അമ്മ പരീക്ഷാ ഹാളില്‍; നാല് മാസം പ്രായമായ കുഞ്ഞിന് കൂട്ടിരുന്ന് പോലീസുകാരന്‍; കയ്യടിച്ച് സോഷ്യല്‍ മീഡിയ

ഹൈദരാബാദ്: നാല് മാസം പ്രായമായ കുഞ്ഞുമായി പരീക്ഷയ്‌ക്കെത്തിയ അമ്മക്ക് സഹായഹസ്തവുമായി എത്തിയ തെലുങ്കാന പോലീസിലെ മൂജീബുള്‍ റഹ്മാനാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരം. കുഞ്ഞുമായി പരീക്ഷാ ഹാളിലിരിക്കാന്‍ കഴിയില്ലെന്ന് മനസിലാക്കിയ യുവതി എന്ത് ചെയ്യണമെന്നറിയാതിരിക്കുമ്പോഴാണ് പോലീസുകാരനെത്തിയത്. കുഞ്ഞിനെ തന്നെ ഏല്‍പ്പിച്ച് ധൈര്യമായി പരീക്ഷ എഴുതിക്കോളൂ എന്ന് റഹ്മാന്‍ യുവതിയോട് പറഞ്ഞു. കുഞ്ഞിനോടൊപ്പമുള്ള റഹ്മാന്റെ ചിത്രം പിന്നീട് തെലങ്കാന ഐ.പി.എസ് ഓഫീസര്‍ രേമ രാജേശ്വരി ട്വിറ്ററില്‍ പങ്കുവെച്ചതോടെ വൈറലാവുകയായിരുന്നു.

മെഹബൂബ് നഗര്‍ ജില്ലയിലെ മൂസപേട്ട് പോലീസ് സ്റ്റേഷനിലെ ഹെഡ്കോണ്‍സ്റ്റബിളാണ് മുജീബുള്‍ റഹ്മാന്‍. പരീക്ഷാ കേന്ദ്രത്തിന്റെ സുരക്ഷാ ചുമതല ഇദ്ദേഹത്തിനായിരുന്നു. പോലീസുകാരന്റെ പ്രവൃത്തിയെ അഭിനന്ദിച്ച് നിരവധി പേരാണ് സമൂഹ മാധ്യമങ്ങളില്‍ രംഗത്ത് വന്നിരിക്കുന്നത്. യഥാര്‍ത്ഥ ജനസേവനം ഇത്തരം പ്രവൃത്തികളാണെന്ന് സോഷ്യല്‍ മീഡിയ ചൂണ്ടിക്കാണിക്കുന്നു.

യുവതിയെ സഹായിക്കാനായി ഒരു ചെറിയ കുട്ടി മാത്രമാണ് കൂടെ ഉണ്ടായിരുന്നത്. കുഞ്ഞ് നിര്‍ത്താതെ കരയാന്‍ തുടങ്ങിയപ്പോളാണ് താന്‍ സഹായിക്കാനായി ചെന്നത്. താഴ്ന്ന സാമ്പത്തിക നിലയിലുള്ള യുവതിക്ക് ഈ പരീക്ഷ പ്രധാനപ്പെട്ടതായിരുന്നുവെന്നും റഹ്മാന്‍ പ്രതികരിച്ചു.